വാഷിംഗ്‌ടൺ: ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം കിട്ടുന്ന രാജ്യമെന്ന പദവി ഇന്ത്യ നിലനിർത്തി. 2018ൽ 7900 കോടി ഡോളറാണ് വിദേശ ഇന്ത്യാക്കാർ ഇന്ത്യയിലെത്തിച്ചത്. തൊട്ട് മുൻകൊല്ലം 6530 കോടി ഡോളറായിരുന്നു.
കേരളത്തിലുണ്ടായ പ്രളയമാണ് കഴിഞ്ഞ വർഷം 14 ശതമാനം വളർച്ചയുണ്ടാകാൻ കാരണമെന്ന് ലോക ബാങ്ക് വിലയിരുത്തുന്നു. പ്രളയദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ പ്രവാസികൾ കൂടുതൽ പണം അയച്ചുവെന്നാണ് കണ്ടെത്തൽ. പ്രവാസിപ്പണം കിട്ടുന്ന രാജ്യങ്ങളിൽ രണ്ടാമത്തേത് ചൈനയാണ് – 6700 കോടി ഡോളർ.
മെക്സിക്കോ (3600 കോടി ഡോളർ), ഫിലിപ്പീൻസ് (3400 കോടി), ഈജിപ്ത് (2900 കോടി ഡോളർ) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
















