കൊച്ചി : തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പോക്സോ വകുപ്പ് പ്രകാരമുള്ള കേസില്‍ തെളിവെടുപ്പിനായിട്ടാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. എഴുവയസ്സുകാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി സ്വമേധയാ കേസെടുത്തത്.
കഴിഞ്ഞ മാസം 28ന് രാവിലെ 6നാണ് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോലഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചത്. പത്ത് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ കുട്ടി ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
















