ന്യൂദല്‍ഹി: രാജ്യത്തെ ശുദ്ധജലക്ഷാമത്തിനും ജലദൗര്‍ലഭ്യത്തിനും പരിഹാരം കാണാനുള്ള പദ്ധതികളുടെ ഏകോപനത്തിന് പ്രത്യേക ജലശക്തി മന്ത്രാലയം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ജനങ്ങളുടെ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്കാവും മുന്‍ഗണന നല്‍കുകയെന്നും ബിജെപി പ്രകടന പത്രിക പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, പ്രകടന പത്രികാ സമര്‍പ്പണ സമിതി അധ്യക്ഷന്‍ രാജ്നാഥ് സിങ്, കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, ധാവര്‍ചന്ദ് ഗലോട്ട്, സംഘടനാ സെക്രട്ടറി രാംലാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശന ചടങ്ങ്.
മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങളുടെ പരിഹാരം കാണുന്നതിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജലശക്തി മന്ത്രാലയം സ്ഥാപിച്ച് പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: