യുകെയിലെ ക്ഷേത്ര നഗരം എന്ന് വിളിക്കാവുന്ന ഈസ്റ്റ് ഹാംമില്‍ ശബരിമല കര്‍മ്മ സമിതി അധ്യക്ഷനും ,കോഴിക്കോട് കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി യുടെ പ്രഭാഷണ പരിപാടി. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്റെ ‘സത്യമേവ ജയതേ’ പരിപാടിയുടെ ഭാഗമായി നടക്കുന്ന പ്രഭാഷണം ജൂണ്‍ 9ന് ഞായാറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും.
വര്‍ഷങ്ങളായി ഈസ്റ്റ് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിക്കവാറും എല്ലാ ഹൈന്ദവ കൂട്ടായ്മകളും ഔദ്യോഗികമായി തന്നെ പരിപാടിയില്‍ പങ്കെടുക്കും എന്ന് സംഘടകര്‍ കരുതുന്നു. പരിപാടിയുടെ വന്‍ വിജയത്തിനായി പ്രാദേശിക കൂട്ടായ്മകളുടെ പിന്തുണ തേടുമെന്ന് സദ്ഗമയ ഫൗണ്ടേഷന്റെ ഭാരവാഹികള്‍ അിയിച്ചു.
‘സനാതനം’ എന്ന് പേിട്ടിരിക്കുന്ന പരിപാടിയില്‍ ഭഗവദ് ഗീതയെ അടിസ്ഥാനമാക്കി ആയിരിക്കും സ്വാമിജിയുടെ പ്രഭാഷണം. ഈസ്റ്റ് ഹാമ്മിലെ ക്ഷേത്രങ്ങളില്‍ പ്രധാന ക്ഷേത്രമായ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ ഭാഗമായ പുതിയതായി പണികഴിച്ച ഓഡിറ്റോറിയത്തില്‍ ആണ് പരിപാടികള്‍ നടക്കുക.
പ്രാദേശികമായ ഹൈന്ദവ സംഘടനകളെ ശക്തിപെടുത്തി അതിലൂടെ ഹൈന്ദവ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാന്‍ ലക്ഷ്യം വച്ച് കൊണ്ടാണ് സദ്ഗമയ ഫൗണ്ടേഷന് ‘സത്യമേവ ജയതേ’ എന്ന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ‘സനാതനം’ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവരും താഴേ കാണുന്ന ലിങ്കില്‍ പോയി രജിസ്റ്റര്‍ ചെയ്തു നിര്‍ബന്ധമായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ടിക്കറ്റുകള്‍ തികച്ചും സൗജന്യം ആണ്.
Register for Bagavad Gita @ East Ham – Sanathanam
https://www.eventbrite.co.uk/e/essence-of-bagavad-gita-sanathanam-tickets-59435989645
പ്രതികരിക്കാൻ ഇവിടെ എഴുതുക: