കോഴിക്കോട്: യുജിസി അധ്യാപകരുടെ ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ കേരളത്തില്‍ എത്രയും വേഗം നടപ്പാക്കണമെന്ന് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയസെക്രട്ടറി ശിവാനന്ദ സിദ്ധാന്തകരെ. 2016ല ശുപാര്‍ശ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് അധ്യാപകസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് ഉന്നത വിദ്യാഭ്യാസ അധ്യാപകസംഘം (യുവാസ്) 22-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ്യാപകരുടെ വിരമിക്കല്‍ പ്രായവും ഏകീകരിക്കണം. യുജിസി 62 വയസ്സാണ് വിരമിക്കല്‍ പ്രായമായി നിശ്ചയിച്ചിട്ടുള്ളത്. ചില സംസ്ഥാനങ്ങളില്‍ ഇത് 58 ആണെങ്കില്‍ മറ്റുചിലയിടത്ത് 60 ആണ്. കേരളത്തിലാകട്ടെ ഇത് 56 ആണ്. വ്യത്യാസങ്ങള്‍ ഒഴിവാക്കി വിരമിക്കല്‍ പ്രായം ഏകീകരിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണം, അദ്ദേഹം ആവശ്യപ്പെട്ടു.
യുവാസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്‍. ശ്രീപ്രസാദ് സംസാരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ വൈസ് പ്രസിഡന്റ് സി.പി. സതീഷ് അധ്യക്ഷത വഹിച്ചു. അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് ദക്ഷിണ, മധ്യദക്ഷിണ മേഖലാ സെക്രട്ടറി കെ. ബാലകൃഷ്ണഭട്ട് മുഖ്യപ്രഭാഷണം നടത്തി. യുവാസ് സെക്രട്ടറി കെ. സുധീഷ്‌കുമാര്‍, ട്രഷറര്‍ എ. കൃഷ്ണാനന്ദ എന്നിവര്‍ സംസാരിച്ചു.
എബിആര്‍എസ്എം ഓര്‍ഗനൈസിങ് സെക്രട്ടറി കെ. മോഹനകണ്ണന്റെ അധ്യക്ഷതയില്‍ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഡോ.കെ. ശിവപ്രസാദ് (പ്രസിഡന്റ്), ഡോ സി.പി. സതീഷ് (ജനറല്‍ സെക്രട്ടറി), വി. രഘുനാഥ്, ഡോ. സന്തോഷ് (വൈസ് പ്രസിഡന്റുമാര്‍), ഡോ.സി. മഹേഷ്, ഡോ. കെ. സുധീഷ്‌കുമാര്‍ (സെക്രട്ടറിമാര്‍), എ. കൃഷ്ണാനന്ദ (ട്രഷറര്‍), ഡോ. ശ്രീജ (വനിതാപ്രതിനിധി) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
സമാപനസമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തീയ സഹസംഘചാലക് അഡ്വ.കെ.കെ. ബലറാം മാര്‍ഗനിര്‍ദേശം നല്‍കി. പ്രൊഫ.ഡോ.കെ. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. യുവാസ് നേതാക്കളായ കെ. ത്രിവിക്രമന്‍, ഡോ.ടി.ജി. മനോഹരന്‍, ഡോ.സി. മഹേഷ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി മാസ്സീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സിനെ കുറിച്ച് ഏകദിന ദേശീയ സെമിനാര്‍ നടത്തി.
















