ബെംഗളൂരു: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ക്യാപ്റ്റനായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വി. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനോട് നാലു വിക്കറ്റിന് തോറ്റു. ഇതോടെ ഐപിഎല്ലിലെ ഈ സീസണില്‍ ജയം നേടാത്ത ഏക ടീമായി റോയല്‍ ചലഞ്ചേഴ്സ്.
ദല്‍ഹിയുടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബാഡ കോഹ്ലിയുടെതുള്പ്പെടെ നാലു വിക്കറ്റുകള്‍ പിഴുതെടുത്തതോടെ റോയല്‍ ചലഞ്ചേഴ്സ് ഇരുപത് ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സിലൊതുങ്ങി. തുടര്‍ന്ന് മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ മികവില്‍ ദല്‍ഹി 18.5 ഓവറില്‍ ആറു വിക്കറ്റ് നഷ്്ടത്തില്‍ 152 റണ്‍സ് എടുത്ത് വിജയം സ്വന്തമാക്കി. ദല്‍ഹിയുടെ മൂന്നാം വിജയമാണിത്.
ശ്രേയസ് അയ്യര്‍ അമ്പത് പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറും അടക്കം 67 റണ്‍സ് എടുത്തു. ദല്‍ഹിക്ക് ജയം അഞ്ചു റണ്‍സ് അരികിലെത്തിനില്ക്കുമ്പോഴാണ് അയ്യര്‍ പുറത്തായത്. സെയ്നിയുടെ പന്തില്‍ ചഹല അയ്യരെ പിടികൂടി. അയ്യര്‍ പുറത്താകുമ്പോള്‍ ദല്‍ഹിയുടെ സ്കോര്‍ നാലിന് 145. പിന്നാലെയെത്തിയ ക്രിസ് മോറിസ് സംപൂജ്യനായി മടങ്ങി.
ഋഷഭ് പന്തും വീണതോടെ ദല്‍ഹി ആറിന് 147 റണ്‍സെന്ന നിലയിലേക്ക് കൂപ്പുത്തി. പക്ഷെ അക്ഷര്‍ പട്ടേല്‍ ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി ദല്‍ഹിക്ക് വിജയം സമ്മാനിച്ചു.
150 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ദല്‍ഹിക്ക് ഒരു റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ധവാനെ നഷ്ടമായി. പൃഥ്വി ഷായും അയ്യരും പൊരുതി നിന്നതോടെ സ്കോര്‍ ഉയര്‍ന്നു. രണ്ടാം വിക്കറ്റില്‍ ഇവര്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൃഥ്വി ഷാ 22 പന്തില്‍ അഞ്ചു ഫോറുകളുടെ അകമ്പടിയില്‍ 28 റണ്‍സ് നേടി. നെഗിയുടെ പന്തില്‍ നാഥ് പിടിച്ചാണ് ഷാ മടങ്ങിയത്. നാലാമനായി ക്രീസിലെത്തിയ കോളിന് ഇന്‍ഗ്രാമും അയ്യരും മൂന്നാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ദല്‍ഹി വിജയവഴിയിലേക്ക് നീങ്ങി.
ആദ്യം ബാറ്റ് ചെയ്്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മികവിലാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 149 റണ്‍സ് എടുത്തത്. കോഹ്ലി 33 പന്തില്‍ 41 റണ്‍സ് നേടി. രണ്ട് സിക്സറും ഒരു ഫോറും അടിച്ചു. തകര്‍ത്തടിച്ച മൊയിന്‍ അലി പതിനെട്ട് പന്തില്‍ 32 റണ്‍സ് കുറിച്ചു. മൂന്ന് സിക്സറും ഒരു ഫോറും ഉള്‍പ്പെട്ട ഇന്നിങ്ങ്സ്. എ.ഡി നാഥ് 12 പന്തില്‍ 19 റണ്‍സ് നേടി.
ഓപ്പണര്‍ പട്ടേല്‍ ഒമ്പത് പന്തില്‍ അത്രയും തന്നെ റണ്‍സുമായി മടങ്ങി. ഡിവില്ലിയേഴ്സിനും തിളങ്ങാനായില്ല. പതിനാസ് പന്തില്‍ പതിനേഴ് റണ്‍സാണെടുത്തത്. സ്റ്റോയ്സിന് 15 റണ്‍സിന് കീഴടങ്ങി.
ദല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബഡ നാല്് ഓവറില്‍ 21 റണ്‍സിന് നാലു വി്ക്കറ്റുകള്‍ വീഴ്ത്തി. ക്രിസ് മോറിസ് നാല് ഓവറില്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെുത്തു. അക് ഷര് പട്ടേലും ലാമിച്ചാനെയും ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ദല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
സ്കോര്‍ബോര്‍ഡ്
റോയല്‍ ചലഞ്ചേഴ്സ്
പി.എ. പട്ടേല്‍ സി ലാമിച്ചാനെ ബി മോറിസ് 9, വി. കോഹ് ലി സി അയ്യര്‍ ബി റബഡ 41, എബി ഡിവില്ലിയേഴ്സ് സി ഇന്‍ഗ്രാം ബി റബഡ 17, എം.പി. സ്റ്റോയ്നിസ് സി ടെവാറ്റിയ ബി പട്ടേല്‍ 15, എം്.എം. അലി സ്റ്റമ്പഡ് പന്ത് ബി ലാമിച്ചാനെ 32 , എ.ഡി. നാഥ് സി പന്ത് ബി റബഡ 19, പി. നെഗി സി പന്ത് ബി റബഡ 0, ടി.ജി. സൗത്തി നോട്ടൗട്ട് 9, മുഹമ്മദ് സിറാജ് എല്‍ബിഡബ്ളിയു ബി മോറിസ് 1, വൈ.എസ്. ചഹല്‍ നോട്ടൗട്ട് 1, ആകെ 20 ഓവറില്‍ എട്ട്് വിക്കറ്റിന് 149.
വിക്കറ്റ് വീഴ്ച: 1-16, 2-40, 3-66, 4-103, 5-133, 6-137, 7-138, 8-142.
ബൗളിങ്: ഐ. ശര്‍മ 4-0-31-0, സി.എച്ച്. മോറിസ് 4-0-28-2, കെ. റബഡ 4-0-21-4, എ.ആര്.പട്ടേല്‍ 4-0-22-1, ലാമിച്ചാനെ 4-0-46-1.
ദല്‍ഹി ക്യാപിറ്റല്‍സ്: പി.പി.ഷാ സി നാഥ് ബി നെഗി 28 , ശിഖര്‍ ധവാന് സി സെയ്നി ബി സൗത്തി 0, ശ്രേയസ് അയ്യര്‍ സി ചഹല്‍ ബി സെയ്നി 67 , സി.എ. ഇന്‍ഗ്രാം എല്‍ബിഡബ്ളിയു ബി അലി 22, ആര്.ആര്. പന്ത് സി സൗത്തി ബി മുഹമ്മദ് സിറാജ് 18 , ക്രിസ് മോറിസ് സി ഡിവില്ലിയേഴ്സ് ബി സെയ്നി 0, എ.ആര്. പട്ടേല്‍ നോട്ടൗട്ട് 4, ടെവാറ്റിയ നോട്ടൗട്ട് 1 , എക്സ്ട്രാസ് 12, ആകെ 18.5 ഓവറില്‍ ആറു വിക്കറ്റിന് 152.
വിക്കറ്റ് വീഴ്ച: 1-1, 2-69, 3-108, 4-145, 5-145, 6-147
ബൗളിങ്: ടി.ജി. സൗത്തി 2-0-24-1, എന്‍.എ.സെയ്നി 4-0-24-2, വൈ.എസ്.ചഹല്‍ 4-0-36-0, പി.നെഗി 3-0-27-1, മുഹമ്മദ് സിറാജ് 1.5-0-14-1, എം.എം. അലി 4-0-22-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: