കൊച്ചി: കത്തിക്കാളുന്ന വെയിലോ കൊടുംചൂടോ കൂസാതെ പരസ്യ പ്രചാരണത്തിന് ആവേശകരമായ തുടക്കമിട്ട് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം.
മാല്യങ്കരയില്‍ രാവിലെ എട്ടിനു ആരംഭിച്ച പ്രചാരണം പറവൂര്‍ നിയോജകമണ്ഡലത്തിലെ 23 കേന്ദ്രങ്ങള്‍ താണ്ടി വഴിക്കുളങ്ങരയില്‍ സമാപിച്ചു. വാദ്യമേളങ്ങളുടെയും പ്രവര്‍ത്തകരുടെ വാഹനങ്ങളുടെയും അകമ്പടിയില്‍ തുറന്നവാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു നീങ്ങിയ സ്ഥാനാര്‍ഥി ഓരോ പ്രധാന കേന്ദ്രത്തിലും എന്തുകൊണ്ട് തന്നെ തെരഞ്ഞെടുക്കണമെന്ന് ചുരുക്കം വാക്കുകളില്‍ വിശദീകരിച്ചു.
വിവിധ സംഘടനാ പ്രതിനിധികള്‍ സ്ഥാനാര്‍ത്ഥിയെ ഹാരാര്‍പ്പണം ചെയ്തു. നാട്ടില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പ്രാപ്തിയുള്ള നേതാക്കളെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പരസ്യ പ്രചാരണം ഫ്ളാഗ് ഓഫ് ചെയ്ത ബിജെപി ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍ പറഞ്ഞു.
ജനങ്ങളുടെ മനസറിഞ്ഞു പ്രവര്‍ത്തിക്കാനാകുമെന്ന് ജീവിതത്തിലൂടെ തെളിയിച്ചവരാകണം പാര്ലിമെന്റിലെത്തേണ്ടത്. ബിജെപി ജില്ലാപ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അദ്ധ്യക്ഷനായി. സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, സെക്രട്ടറി കെ.എസ്. ഉദയകുമാര്‍, ട്രഷറര്‍ കെ.എസ്. സുരേഷ്, സംസ്ഥാന സമിതിയംഗം ശശിധരന് മാസ്റ്റര്‍, മഹിളാ മോര്‍ച്ച ജില്ലാ അദ്ധ്യക്ഷ പദ്മജ മേനോന്, നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന്, ജനറല്‍ സെക്രട്ടറി അനില്‍ ചെറുവക്കാട്ട്, സെക്രട്ടറി വിജയന് വരാപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിനും കൊച്ചിക്ക് പ്രത്യേകിച്ചും നിസ്തുലമായ സംഭാവനകള്‍ ചെയ്ത ഉത്തരേന്ത്യന്‍ സമൂഹത്തിനു അര്‍ഹമായ പരിഗണന ഉറപ്പാക്കുമെന്നും പരാതികള്‍ പരിഹരിക്കുമെന്നും എറണാകുളത്തെ നോര്‍ത്ത് ഇന്ത്യന്‍ അസോസിയേഷന്റെ ഹോളി മിലന് ഉദ്ഘാടനം ചെയ്ത് കണ്ണന്താനം പറഞ്ഞു. ഡോക്ടേഴ്സ് മീറ്റിലും ഹിന്ദു എക്കണോമിക്ക് ഫോറം സമ്മേളനത്തിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: