മൈസൂര്‍: മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ജെഡിഎസ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുദ്രാവാക്യം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ദള്‍ പ്രവര്‍ത്തകര്‍ മോദിക്ക് മുദ്രാവാക്യം വിളിച്ചത്. കര്‍ണാടക സര്‍ക്കാരിലെ മന്ത്രി ജി.ടി. ദേവഗൗഡയാണ് യോഗം വിളിച്ചിരുന്നത്.
മൈസൂറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.എച്ച്. വിജയ്ശങ്കറിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. പകരം മാണ്ഡ്യയിലെ ദള്‍ സ്ഥാനാര്‍ഥി നിഖില്‍ കുമാരസ്വാമിക്കു വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നില്ല. ഇതാണ് യോഗത്തിനെത്തിയ ജെഡിഎസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
മാണ്ഡ്യയിലും ഹാസനിലും കോണ്‍ഗ്രസ് സഖ്യധര്‍മം പാലിക്കുന്നില്ലെന്നും കോണ്‍ഗ്രസ്സിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞ് പ്രവര്‍ത്തകര്‍ രോഷാകുലരായി. നമുക്കൊപ്പം പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നമ്മുടെ പ്രവര്‍ത്തകര്‍ക്ക് എതിരെ പരാതികളും നല്കി. അവരിപ്പോള്‍ നിയമനടപടികള്‍ നേരിടുകയാണ്. അപ്പോള്‍ എങ്ങനെ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയും? അവര്‍ ചോദിച്ചു. രോഷാകുലരായ അവര്‍ മോദി മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: