കൊച്ചി: ലീഗിനെ സംബന്ധിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന കൊണ്ടത് കോണ്‍ഗ്രസിന്. ലീഗ് വൈറസാണെന്നും കോണ്‍ഗ്രസ് ജയിച്ചാല്‍ അത് രാജ്യത്താടെ പടരുമെന്നുമായിരുന്നു യോഗിയുടെ കമന്റ്.
യോഗിയുടെ പ്രസ്താവന ഉത്തരന്ത്യേയിലെങ്ങും തിരിച്ചടിയാകുമെന്നും കൂടി വ്യക്തമായതോടെ ലീഗിനെ ന്യായീകരിക്കാന്‍ ഇറങ്ങിത്തിരിച്ചിരുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
ലീഗ് വര്‍ഗീയമല്ലെന്നും മറ്റും സ്ഥാപിക്കാന്‍ പെടാപ്പാട് പെടുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. തങ്ങള്‍ വലിയ മതേതര കക്ഷിയാണെന്ന് സ്ഥാപിക്കാന്‍ ലീഗും ഇറങ്ങിത്തിരിച്ചിട്ടുണ്ട്.
വിഭജനത്തിന് ഇറിങ്ങിത്തിരിച്ച പഴയ ലീഗല്ല ഇപ്പോഴത്തേതെന്ന് മുന്‍പ് കെ. കരുണാകരന്‍ പ്രസ്താവിച്ചിരുന്നു. പഴയ ലീഗ് തന്നെയാണ് തങ്ങള്‍ എന്നാണ് അന്ന് ലീഗ് നേതാവ് നാലകത്ത് സൂപ്പി അതിനോട് പ്രതികരിച്ചത്.
















