പഠേ ഭാരത് ബഡേ ഭാരത്- സര്‍വ്വ ശിക്ഷാ അഭിയാന്റെ ഉപപദ്ധതിയായി ആഗസ്റ്റ് 2014 ന് ആരംഭിച്ചു. കുട്ടികള്‍ക്ക് വളരെ നേരത്തെ തന്നെ എഴുത്തിലും വായനയിലും ശാശ്വതമായ താല്പര്യം സൃഷ്ടിക്കുന്നതിലൂടെ ഭാഷാവികസനം മെച്ചപ്പെടുത്തുകയും, ഗണിതശാസ്ത്രത്തില്‍ ക്രിയാത്മകമായ താല്പര്യം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കുന്നു. 201415 ല്‍ 456 കോടിരൂപയും 201516 ല്‍ 525 കോടി രൂപയും അനുവദിച്ചു. https://www.gktoday.in/academy/article/sarva-shiksha-abhiyan-ssa_26/
രാഷ്ട്രീയ ആവിഷ്കാര് അഭിയാന് – 6 മുതല്‍ 18 വയസ്സുവരെയുളള കുട്ടികളില്‍ ശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളുടെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി 09.07.2015 ല്‍ ആരംഭിച്ച പദ്ധതി. ശാസ്ത്രം-കണക്ക് വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ ഈ വിഷയങ്ങളിലുളള കുട്ടികളുടെ താല്പര്യം വര്‍ദ്ധിപ്പിക്കുകയും ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി സ്കൂളുകളിലെ ശാസ്ത്ര-ഗണിതശാസ്ത്ര ലാബുകള്‍ ശക്തിപ്പെടുത്തുന്നു. http://pib.nic.in/newsite/PrintRelease.aspx?relid=123120
http://mhrd.gov.in/sites/upload_files/mhrd/files/raa/Order_of_RAA_Guidelines.pdf
പ്രധാനമന്ത്രി വിദ്യാലക്ഷ്മി കാര്യക്രം – ബാങ്കുകള്‍ നല്കുന്ന വിവിധതരം വിദ്യാഭ്യാസ വായ്പകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിയാനും വായ്പയ്ക്ക് അപേക്ഷിക്കാനുമുളള ഏകജാലക ഓണ്‍ലൈന്‍ സംവിധാനം. പല ബാങ്കുകളിലേക്ക് വായ്പയ്ക്ക് അപേക്ഷിക്കാന്‍ പൊതുവായ ഒരു ഓണ്‍ലൈന്‍ ഫോം ആണുളളത്. നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുളളതിനാല്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനുളള അപേക്ഷയും നല്‍കാം. 34 ബാങ്കുകള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. 89 ലോണ്‍ സ്കീമുകള്‍ക്ക് ഈ പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. https://www.vidyalakshmi.co.in/Students/
ഉന്നത് ഭാരത് അഭിയാന് – ഗ്രാമീണ മേഖലകളിലെ ജനങ്ങളുടെ വികസനം നടപ്പിലാക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് സുസ്ഥിരമായ വളര്‍ച്ചയ്ക്ക് ഉചിതമായ പരിഹാരം രൂപപ്പെടുത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനുളള പദ്ധതി. http://unnat.iitd.ac.in/index.php/Pages/display/index 16 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 132 വില്ലേജുകളെ ഈ പദ്ധതി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുത്തു.
സ്റ്റഡി ഇന്‍ ഇന്ത്യ – വിദേശ വിദ്യാര്‍ത്ഥികളെ ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനായി ആകര്‍ഷിക്കുന്നു. വിദേശവിദ്യാര്ത്ഥികള്ക്കിടയില് ആകര്‍ഷണീയമായ വിദ്യാഭ്യാസ കേന്ദ്രമായി ഭാരതത്തെ ബ്രാന്‍ഡ് ചെയ്യുന്നത് ലക്ഷ്യമിടുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അഡ്മിഷനെയോ സീറ്റുകളെയോ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണ് അഡ്മിഷന് നല്‍കുന്നത്. 2018 ഏപ്രിലില്‍ രജിസ്ട്രേഷന് ആരംഭിച്ചു. 201819, 20192020 വര്‍ഷത്തേയ്ക്ക് 150 കോടി രൂപ അനുവദിച്ചു. https://www.studyinindia.gov.in/
ഭാഷാ സംഗം – ഭരണഘടനയുടെ 8-ാം ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന 22 ഭാഷകളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാവീണ്യം നല്കാന് ലക്ഷ്യമിടുന്നു. ഭാഷാടിസ്ഥാനത്തിലുളള സഹിഷ്ണുത വര്‍ദ്ധിപ്പിക്കുകയും, ദേശീയോദ്ഗ്രഥനവും ലക്ഷ്യം.
അടല്‍ ഇന്നവേഷന്‍ മിഷന് (എയിം-AIM)- നൂതന സംരംഭങ്ങള്‍ക്കുവേണ്ട പ്രോത്സാഹനവും സഹായവും നല്‍കുന്നതിനായി വിദഗ്ധരെയും വ്യവസായ സംരംഭകരെയും ഗവേഷകരെയും സംയോജിപ്പിച്ചു കൊണ്ട് നിതി ആയോഗിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ദൗത്യം.
സമ്പദ് മേഖലകളില്‍ പുതിയ സംരംഭകത്വ സംസ്കാരം വളര്‍ത്തുന്നതിനുളള പദ്ധതികളും നയങ്ങളും വികസിപ്പിച്ചെടുക്കുകയും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുളള സാഹചര്യം ഒരുക്കുകയും ചെയ്യുക, നവീന സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ സംരംഭങ്ങളെ ലോകോത്തര നിലവാരത്തിലേയ്ക്ക് എത്തിക്കുന്നതിനുളള പ്രോത്സാഹനം, സ്റ്റാര്‍ട്ട് അപ്പുകളും സ്വയം തൊഴില്‍ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം അടല്‍ തിങ്കറിംഗ് ലാബുകളും അടല്‍ ഇന്‍കുബേഷന്‍ സെന്ററുകളും ആരംഭിക്കുന്നു. ഇന്റ്നെറ്റ് ഓഫ് തിങ്സ്, കൃത്രിമ ബുദ്ധി, ബ്ലോക്ക്ചെയിന്‍, 3ഡി, റോബോട്ടിക്സ് തുടങ്ങിയ വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നു. http://www.aim.gov.in/
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 5,441 അടല്‍ ടിങ്കറിംഗ് ലാബുകള്‍ ആരംഭിച്ചു
2022 നുളളില്‍ 30,000 ലാബുകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നു
60 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ലഭിക്കും
700 ലധികം അധ്യാപകര്‍ക്ക് പരീശീലനം നല്കി.
കേന്ദ്രീയ വിദ്യാലയ സംഗഠന്‍- കേന്ദ്രീയ വിദ്യാലയ വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക ആരോഗ്യവും കായികക്ഷമതയ്ക്കുമുളള പ്രൊഫൈല്‍ കാര്‍ഡ്. വ്യത്യസ്ത കഴിവുകളുളള കുട്ടികള്‍ക്ക് സമഗ്രമായ റിപ്പോര്‍ട്ട് കാര്‍ഡ്, നല്ല ആരോഗ്യം, ശാരീരിക ക്ഷമത എന്നിവയുടെ പ്രാധാന്യത്തെയും ദിവസവും 60 മിനിറ്റ് കളികള്‍ക്കായി വിനിയോഗിക്കുന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കുക, ഒളിമ്പിക്സിന്റെയും പാരാലിമ്പിക്സിന്റെയും മൂല്യങ്ങള്‍ ഉള്കൊളളാന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, വിദ്യാര്‍ത്ഥികളില്‍ ശാരീരികമായ വ്യായാമവും കളികളും സമഗ്രമായ പഠനത്തിന്റെ ഭാഗമാക്കുക, വിവിധ കളികളില്‍ സാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്നവരെ മികവിനായി പ്രോത്സാഹിപ്പിക്കുക, വിവരണശേഖരണത്തിലും അപഗ്രഥനത്തിലും സാങ്കേതിക വിദ്യ ഉപയോഗിക്കുക. അവ സ്കൂളുകള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭ്യമാക്കുക എന്നിവ ലക്ഷ്യം.
സ്വയം പ്രഭ (SWAYAM PRABHA) ഉയര്‍ന്ന നിലവാരമുളള വിദ്യാഭ്യാസ പരിപാടികള്‍ സൗജന്യമായി ലഭിക്കുന്ന 32 ഡി.റ്റി.എച്ച് ചാനലുകള്‍ 09.07.2017 ന് ആരംഭിച്ചു. ജി സാറ്റ്-15 സാറ്റലൈറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ചാനലുകള്‍ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉചിതമായ സമയം കണ്ടെത്തി കാണുന്നതിനായി ഒരോ പരിപാടിയും ഒരു ദിവസം 6 തവണ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്യുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ക്കും ഗുണകരമായ ഈ ചാനലുകളുടെ ഉളളടക്കം തയ്യാറാക്കി നല്‍കുന്നത് NPTEL, IITs, UGC, CEC, IGNOU, NCERT, NIOs, IIMB എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. https://www.swayamprabha.gov.in/
സ്വയം (SWAYAM- Study Webs of Active Learning for Young Aspiring Minds)– ഹൈസ്കൂള്‍ മുതല്‍ യൂണിവേഴ്സിറ്റി ലെവല്‍ വരെയുളള കോഴ്സുകള്‍ സൗജന്യമായി ഓണ്‍ലൈനിലൂടെ പഠിക്കുന്നതിനുളള സംവിധാനം. 09.07.2017 ന് ആരംഭിച്ചു. കോഴ്സുകള്‍ നയിക്കുന്നത് രാജ്യത്തെ പ്രഗത്ഭരായ അധ്യാപകരാണ്. വീഡിയോ ലക്ചര്‍, വായിക്കാനുളള പുസ്തകങ്ങളുടെ ഡൗണ്‍ലോഡ്/പ്രിന്റ്, പരീക്ഷയിലൂടെയും ക്വിസ് പ്രോഗ്രാമിലൂടെയും സ്വയം വിലയിരുത്തല്‍, സംശയങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഡിസ്കഷന് എന്നിവ ഈ സംവിധാനത്തിന്റെ ഭാഗമാണ്. പ്രോഗ്രാം കാറ്റഗറി – സ്കൂള്‍(81), സര്‍ട്ടിഫിക്കറ്റ് (60), ഡിപ്ലോമ (37), അണ്ടര്‍ ഗ്രാജ്വേറ്റ് (932), പോസ്റ്റ് ഗ്രാജ്വേറ്റ് (332) https://swayam.gov.in/
23,66,000 (23.66 ലക്ഷം) പേര് രജിസ്റ്റര്‍ ചെയ്തു
ശാലാ ദര്‍പ്പണ്‍ – കുട്ടികളുടെ പഠനനിലവാരവും സ്കൂള്‍ അഡ്മിനിസ്ട്രേഷന്റെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളെയും തമ്മില്‍ ബന്ധപ്പെടുത്തി നടപ്പിലാക്കിയ ഇ-ഗവേണന്‍സ് സംവിധാനം. 05.06.2015 ന് 1100 കേന്ദ്രീയ വിദ്യാലയങ്ങളില്‍ ആരംഭിച്ചു. 1 മുതല്‍ 12-ാം ക്ളാസ്സുവരെയുളള വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിലവാരം, പഠനത്തിലുളള പ്രകടനം, ആരോഗ്യം ഉള്‍പ്പെടെയുളള എല്ലാ രേഖകളും രക്ഷകര്‍ത്താക്കളെ അറിയിക്കുക, കുട്ടികള്‍ക്ക് ഇലക്ട്രോണിക് സംവിധാനമുപയോഗിച്ചുളള ക്ലാസ്സുകളിലൂടെ അറിവ് വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യം. സ്കൂള്‍ പ്രൊഫൈല്‍ മാനേജ്മെന്റ്, സ്റ്റുഡന്റ് പ്രൊഫൈല്‍ മാനേജ്മെന്റ്, ജീവനക്കാരുടെ വിവരങ്ങള്‍, ലീവ് മാനേജ്മെന്റ്, റിപ്പോര്‍ട്ട് കാര്‍ഡ്, പാഠ്യപദ്ധതി നിരീക്ഷണം, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഹാജര്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ക്കും അഡ്മിനിസ്ട്രേറ്റര്ക്കുമുളള എസ്.എം.എസ് സംവിധാനം തുടങ്ങിയുളള സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റം അടിസ്ഥാനമാക്കിയുളള എല്ലാ സേവനങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സമൂഹത്തിനും നല്കുന്നു. http://darpan.kvs.gov.in/shaaladarpan/
നാഷണല്‍ അക്കാദമിക് ഡെപ്പോസിറ്ററി (NATIONAL ACADEMIC DEPOSITORY-NAD) ഭാരതത്തിലെ സ്കൂള്‍ ബോര്‍ഡുകള്‍, കേന്ദ്ര-സംസ്ഥാന-സ്വകാര്യ സര്‍വകലാശാലകള്‍, ഡീംഡ് യൂണിവേഴ്സിറ്റികള്‍, ഐ.ഐ.ടി./ ഐസര്‍/ എന്‍.ഐ.ടി./ ഐ.ഐ.എം ഉള്‍പ്പെടെയുളള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കേന്ദ്ര ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നല്കുന്ന മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെയുളള ഡിഗ്രി-ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സംവിധാനം. 09.07.2017 ന് ആരംഭിച്ചു. ഈ സംവിധാനത്തിന് യു.ജി.സി. അംഗീകാരം നല്കി.
പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തില്‍ വളരെ സുരക്ഷിതമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കാനും പകര്‍പ്പ് എടുക്കാനും സാധിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെടുന്നതും നശിക്കുന്നതും ഒഴിവാകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ ഡ്യുപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് തടയുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നത് തടയുന്നു. തൊഴില്‍ ദാതാക്കള്‍ക്ക് ഓണ്‍ലൈനിലൂടെ വേഗത്തിലും വിശ്വസനീയവുമായ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് സഹായകരമാകുന്നു. http://nad.gov.in/about.html
പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ മിഷന് – അധ്യാപക നിലവാരം ഉയര്‍ത്തുന്നതിനായി 2014 ഡിസംബര്‍ 25 ന് ആരംഭിച്ച 900 കോടി രൂപയുടെ പദ്ധതി. കേന്ദ്ര സര്‍വകലാശാലകളില്‍ സ്ഥാപിക്കുന്ന 30 സ്കൂള്‍ ഓഫ് എഡ്യുക്കേഷന്‍, പാഠ്യപദ്ധതിയും അധ്യാപനവും മികച്ചതാക്കുന്നതിനായി 50 സെന്ററുകള്‍, അധ്യാപക പരിശീലനത്തിനായി 2 ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍, ഒരു നാഷണല്‍ റിസോഴ്സ് സെന്റര്‍, അക്കാഡമിക് ലീഡര്‍ഷിപ്പിനും എഡ്യുക്കേഷന്‍ മാനേജ്മെന്റിനുമായി 5 സെന്ററുകള്‍, സെമിനാറുകള്‍, എന്നിവ ഈ പദ്ധതിയുടെ ഘടകങ്ങളാണ്. http://mhrd.gov.in/pmmmnmtt
GIAN (ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വര്‍ക്ക് പ്രോഗ്രാം)- ഇന്ത്യന്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്പ്മെന്റും അമേരിക്കയുടെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനും ചേര്‍ന്ന് ഭാരതത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പ്രോഗ്രാം. ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ-ശാസ്ത്രപഠന കേന്ദ്രങ്ങളിലെ അദ്ധ്യാപകരും ശാസ്ത്രജ്ഞരും സംരംഭകരും വിവിധ കോഴ്സുകളില്‍ ആഗോളനിലവാരത്തില്‍ ക്ലാസ്സുകളെടുക്കുന്നു. നിലവിലുളള അക്കാദമിക് നിലവാരം വര്‍ദ്ധിപ്പിക്കുക, അക്കാദമിക് പരിഷ്കാരങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുക, ശാസ്ത്ര-സാങ്കേതിക രംഗത്തെ കഴിവുകള്‍ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിടുന്നു.http://www.gian.iitkgp.ac.in/
• ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമായ 12000 പുസ്തകങ്ങളും സി.ബി.എസ്.സി. പുസ്തകങ്ങളും ഓണ്‍ലൈന്‍ വഴി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനുളള സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
• സി.ബി.എസ്.ഇ. അംഗീകാരത്തോടെ വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 197 സ്കൂളുകളില്‍ സംസ്കൃത പഠനം ആരംഭിച്ചു.
• സി.ബി.എസ്.സി. സ്കൂളുകളില്‍ യോഗ പരിശീലനം.
• സി.ബി.എസ്.ഇ. സ്കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കി.
• വിദ്യാഭ്യാസ വായ്പയ്ക്ക് പലിശയിളവിനുളള വാര്‍ഷിക വരുമാനപരിധി നാലരലക്ഷമാക്കി.
• ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്കോളര്‍ഷിപ്പ് തുക (1600025000, 1800030000, 2200038000, 2300042000, 2400046000) വര്‍ദ്ധിപ്പിച്ചു.
• ശാസ്ത്രസാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നൂതനാശയങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പുതിയ സംസ്കാരം വളര്‍ത്താനുമുളള പദ്ധതി പ്രഖ്യാപിച്ചു. 5 ലക്ഷം സ്കൂളികളില്‍ നിന്ന് 10 ലക്ഷം പുതിയ ആശയങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ഒരു ലക്ഷത്തിന് പ്രത്യേക ഊന്നല്‍ നല്കി അതില്‍ നിന്ന് 10000 എണ്ണത്തിന്റെ മാതൃകയ്ക്ക് സഹായം. ഏറ്റവും മികച്ച 100 എണ്ണം എല്ലാ വര്‍ഷവും രാഷ്ട്രപതിഭവനില്‍ നടക്കുന്ന വാര്‍ഷികസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും.
• S.S.Aക്ക് കീഴില്‍ ന്യൂനപക്ഷമേഖലകളില്‍ 7667 പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിച്ചു.
• ട്രൈബല്‍ ഏരിയകളില്‍ 462 പുതിയ ഏകലവ്യ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിച്ചു.
• ഐ.സി.ഡി.എസിനു കീഴില്‍ 829 അംഗന്‍വാടികള്‍ പുതുതായി ആരംഭിച്ചു.
• ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരീക്ഷകളും അന്താരാഷ്ട്ര നിലവാരത്തില്‍ നടത്തുന്നതിന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ആരംഭിച്ചു.
• ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മാനേജുമെന്റുകള്‍ക്ക് സ്വയംഭരണം നല്കി അവയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുളള നിയമം കൊണ്ടുവന്നു.
• 60 സര്വകലാകാലകള്ക്ക് യു.ജി.സി. സ്വയം ഭരണാവകാശം നല്കി.
• IMPRINT- ന് കീഴില്‍ 586 കോടി രൂപയുടെ മുതല്‍ മുടക്കില്‍ 258 ഗവേഷണപദ്ധതികള്‍
• 2014 മുതല്‍ 4.4 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 2,290 കോടി രൂപ വിദ്യാഭ്യാസവായ്പയുടെ പലിശ സബ്സിഡിയായി നല്കി.
• ഭാരതത്തിലെ സ്കൂളുകളില്‍ പത്താം ക്ലാസ്സുവരെയുളള വിദ്യാഭ്യാസം സൗജന്യമാക്കാന്‍ തീരുമാനിച്ചു.
• ഐ.ടി.ഐ വിദ്യാഭ്യാസം പ്ലസ് ടു വിന് തുല്യമാക്കി. പത്താം ക്ലാസ് കഴിഞ്ഞ് ഐ.ടി.ഐ വിദ്യാഭ്യാസം നേടുന്നവര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളില്‍ നിന്ന് ഭാഷാപരീക്ഷകൂടി പാസാകണം.
• വിദ്യഭ്യാസത്തെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനായി സമഗ്ര വിദ്യാഭ്യാസ പദ്ധതി കൊണ്ടുവരാന്‍ തീരുമാനം. സര്‍വ്വ ശിക്ഷാ അഭിയാന്, രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്, ടീച്ചര്‍ എജ്യുക്കേഷന്‍ എന്നിവ സംയോജിപ്പിക്കും. 75,000 കോടി രൂപ വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: