ന്യൂദല്‍ഹി: ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ശിക്ഷാ നടപടിയുടെ കാര്യത്തില്‍ ബിസിസിഐ ഓംബുഡ്്സ്മാന് തീരുമാനമെടുക്കും. റിട്ട. ജസ്റ്റിസ് ഡി.കെ. ജെയിന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
ബിസിസിഐ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അശോക് ഭൂഷന്, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് പുത്തന്‍ തീരുമാനം മുന്നോട്ടുവച്ചത്. ശ്രീശാന്തിനെ വിലക്കിയ അച്ചടക്ക സമിതി ഇപ്പോള്‍ നിലവിലില്ലെന്നും അതിനാല്‍ ബിസിസിഐ ഓംബുഡ്സ്മാന് ഇക്കാര്യത്തില്‍ അന്തിമ തീമുമാനം എടുക്കണമെന്നുമായിരുന്നു ബിസിസിഐയുടെ ഹര്‍ജി.
മാര്‍ച്ച് പതിനഞ്ചിന് ശ്രീശാന്തിന്റെ വിലക്ക് സുപ്രീംകോടതി നീക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: