തിരുവനന്തപുരം : പ്രളയം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്ന ബിജെപി ഉള്‍പ്പെടെയുള്ളവരുടെ ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അന്തസത്തയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിക്കുന്നില്ല. ഇത് അന്തിമവാക്കല്ലെന്ന് പറഞ്ഞ് ഒഴിവാകുകയാണ് അദ്ദേഹം ചെയ്തത്.
എന്നാല്‍ വൈദ്യുതി, ജലസേചനം, ഡാം സുരക്ഷാ അതോറിറ്റി തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അമിക്കസ് ക്യൂറി ഇത്തരം നിലപാടിലെത്തിയത്. മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ബിജെപി ആവര്‍ത്തിക്കുന്നു.
തങ്ങളുടെ വീഴ്ചക്ക് ഉത്തരവാദിത്വമേറ്റെടുക്കാതെ പ്രളയത്തിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ജനങ്ങളെ പിഴിഞ്ഞെടുത്ത പണം തിരിച്ചുനല്‍കി സിപിഎമ്മിന്റെ പാര്‍ട്ടി ഫണ്ടില്‍നിന്നും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവാക്കണം. കേരളത്തോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: