റാന്നി: കേസില്‍ കുടുക്കി ആത്മവീര്യം തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും കള്ളക്കേസുകള്‍. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനു വേണ്ടി സജീവപ്രചാരണത്തിന് ഇറങ്ങിയ ഇരുപത്തഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്. വകുപ്പ് 107 പ്രകാരമാണ് കേസ് ചുമത്തിയിട്ടുള്ളത്.
സിപിഎം ലോക്കല്‍ കമ്മറ്റിയുടെ പട്ടിക പ്രകാരമാണ് കേസുകള്‍ ചാര്‍ജ് ചെയ്യുന്നത്. സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക, നിരവധി കേസുകളില്‍ പ്രതിയാവുക എന്നിവരുടെ മേല്‍ ചുമത്തുന്നതാണ് 107-ാംവകുപ്പ്. ഇതിനെ ശക്തമായി നേരിടുമെന്ന് ബിജെപി ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.കെ. ഹരികുമാര്‍ അറിയിച്ചു.
















