പള്ളുരുത്തി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വോട്ട് അഭ്യര്‍ത്ഥിച്ച് ഭാര്യ ഷീല അല്‍ഫോണ്‍സ് പള്ളുത്തിയില്. കൊച്ചി രൂപതയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും പ്രമുഖരായ ചില വ്യക്തികളേയും സന്ദര്‍ശിച്ചായിരുന്നു മടക്കം. കണ്ണന്താനം നടത്തിയ വികസന പ്രവര്‍ത്തനങ്ങളടങ്ങിയ ലഘുലേഖയും കയ്യില്‍ കരുതിയാണ് സ്ഥാനാര്‍ത്ഥിയുടെ പത്നി എത്തിയത്.
പെരുമ്പടപ്പ് സാന്റക്രൂസ് പള്ളി വികാരിയെ സന്ദര്‍ശിച്ച ശേഷം ഫാത്തിമ ആശുപത്രിയിലെത്തി ഡയറക്ടര്‍ ഫാ. സിജു പാലിയത്തറയുമായി കൂടിക്കാഴ്ച നടത്തി. ഹോളിക്രോസ് ആശുപത്രിയിലെത്തി സ്ഥാപന മേധാവി ലിസിയോട് വോട്ടഭ്യര്‍ത്ഥിച്ചു. ഇവിടുത്തെ രോഗികളെ സന്ദര്‍ശിച്ച ശേഷമായിരുന്നു മടക്കം. സെന്റ് ജൂലിയാനാസ് കോണ്‍വെന്റ്, സെന്റ്. ഡോമിനിക്ക് സ്കൂള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
ബിജെപി സംസ്ഥാന സമിതിയംഗം വി.കെ. സുദേവന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.എല്‍. ജയിംസ്, ഒബിസി മോര്‍ച്ച തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് കെ.കെ.റോഷന്‍കുമാര്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ജോയി കുപ്പക്കാട്ട് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: