ആഗ്ര: സമാജ്‌വാദി പാര്‍ട്ടിയുമായുള്ള ഇരുപതു വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് മുസ്ലിം നേതാവും അനുയായികളും ബിജെപിയില്‍ ചേര്‍ന്നു. ഇനാമുള്‍ ജാഫ്രിയാണ് എസ്പി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ആഗ്രയിലെ പ്രമുഖ വ്യവസായി ഹാജി മുബാറക്ക്, രഹീഷു മുഹമ്മദ് ഹനീഫ്, അമിര്‍ ഖാന്‍, ഷഹ്‌റൂസ് ഹുസൈന്‍, ഇമ്രാന്‍ ജാഫ്രി, സെയ്യദ് റഹ്മാന്‍ അലി തുടങ്ങിയ പ്രാദേശിക നേതാക്കളും എസ്പിയുമായുള്ള ബന്ധം ഉപേഷിച്ച് ബിജെപിയില്‍ ചേര്‍ന്നു.
ആഗ്രയിലെ ബിജെപി സ്ഥാനാര്‍ഥി എസ്.പി. സിങ് ബാഘെവിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പ്രാദേശിക നേതൃസ്ഥാനത്തുണ്ടായിരുന്ന താന്‍ സമാജ്‌വാദി പാര്‍ട്ടിയിലെ മറ്റു പലരേയും പോലെ സമ്പന്നനായില്ലെന്ന് ചടങ്ങില്‍ ഇനാമുള്‍ ജാഫ്രി പറഞ്ഞു. ചെറുകിടസംരംഭം തുടങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ തുണച്ചത് കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര പദ്ധതിയാണ്. അപേക്ഷ നല്‍കി അധികം വൈകാതെ പത്തു ലക്ഷം രൂപയാണ് വായ്പ ലഭിച്ചത്. ഇപ്പോള്‍ ആറു പേര്‍ക്ക് തൊഴില്‍ നല്‍കാനും കഴിയുന്നു. ഈ അനുഭവമാണ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് അടുപ്പിച്ചത്, ഇനാമുള്‍ പറഞ്ഞു.
വീടിനടുത്തുള്ള പാവപ്പെട്ട വീട്ടുകാര്‍ ഉജ്ജ്വല പദ്ധതിപ്രകാരം സൗജന്യമായി ഗ്യാസ് കണക്ഷന്‍ കിട്ടിയതിനെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചപ്പോഴും പ്രധാനമന്ത്രിയെക്കുറിച്ച് മതിപ്പു തോന്നിയെന്നും അദ്ദേഹം വീണ്ടും അധികാരത്തിലെത്താന്‍ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യുമെന്നും ഇനാമുള്‍ പറഞ്ഞു.
ബിജെപിയെക്കുറിച്ച് ചിലര്‍ ഇപ്പോഴും മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ഇനാമുള്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാക്കള്‍ എത്ര ബഹുമാനത്തോടെയാണ് പെരുമാറുന്നതെന്ന് കഴിഞ്ഞ കുറച്ചു ദിവസത്തെ അനുഭവത്തില്‍ നിന്നു മനസിലായി, ഇനാമുള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: