കൊച്ചി: കേരളത്തിലെ പ്രളയബാധിതര്‍ കോടതിയില്‍ നഷ്ടപരിഹാരത്തിന് കേസുപോയാല് നൂറു ശതമാനം വിജയിക്കുമെന്ന് കോസ്റ്റ്ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പ്രഭാകരന് പാലേരി. പ്രളയം രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ചേര്‍ന്നുണ്ടാക്കിയതാണെന്ന് വിശ്വസംവാദ കേന്ദ്രം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ദേശീയ സുരക്ഷാ സെമിനാറില്‍ സംസാരിക്കവേ അദ്ദേഹം വിശദീകരിച്ചു.
കേരളത്തെ മുക്കിയ പ്രളയം മനുഷ്യ നിര്‍മിതമായിരുന്നു. കാര്യങ്ങള്‍ അറിയാത്ത രാഷ്ട്രീയക്കാര്‍ മണ്ടത്തരങ്ങള്‍ കാണിക്കുകയാണ്. അറിയാവുന്ന ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാര്‍ പറയുന്നതുകേട്ട് തുള്ളുകയാണ്. നഷ്ടപരിഹാരം തേടിയാല്‍ കിട്ടുമെന്ന് ഉറപ്പാണ്, അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മുനമ്പത്തുനിന്ന് ഇതര സംസ്ഥാനക്കാര്‍ ബോട്ടുവഴി കടന്ന സംഭവം മനുഷ്യക്കടത്താണെന്നും അത് സുരക്ഷാ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷ എട്ട് തലമുള്ള ക്യൂബ് പോലെയാണ്. സുരക്ഷയ്ക്ക് ഭീഷണിയായിക്കഴിഞ്ഞ് ചിന്തിച്ചിട്ടും പ്രവര്‍ത്തിച്ചിട്ടും കാര്യമില്ല. ഏറ്റവും നല്ലവഴി സുരക്ഷാവീഴ്ചയുണ്ടാകാനുള്ള സാധ്യതയറിഞ്ഞ് അത് ഇല്ലാതാക്കുകയാണ്.
സുരക്ഷാഭീഷണികള്‍ ഉണ്ടായാല്‍ അത് അവസരമാക്കി വിനിയോഗിക്കുകയാണ് വേണ്ടത്. വ്യക്തികളും രാജ്യവും ലോകവും ദിവസവും സുരക്ഷാപ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പാലേരി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: