പ്രിയ വയനാട്,
നമ്മള് തമ്മില്‍ കണ്ടിട്ടില്ല. പക്ഷേ, ഞങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്, അമേഠി, യുപിയിലെ അമേഠി.
ഇന്ന് കാലത്താണ് ഞങ്ങള്‍ അറിഞ്ഞത് നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലമാകുന്നുവെന്ന്. അതിനാല്‍ നിങ്ങള്‍ ഞങ്ങളെക്കുറിച്ച് ചിലതറിയണം; ഞങ്ങളുടെ നേതാവിനേയും അദ്ദേഹത്തില്‍ നിന്നുള്ള ഞങ്ങളുടെ അനുഭവത്തേയും കുറിച്ച്.
ഏറെ തുടക്കകാലത്തുനിന്നേ തുടങ്ങാം. ഞങ്ങള്‍ ദേശീയതലത്തില്‍ അറിയാന്‍ തുടങ്ങിയത് 1977 -ല്‍, അദ്ദേഹത്തിന്റെ അമ്മാവന് സഞ്ജയ് ഗാന്ധി തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തില്‍ കടക്കാന്‍ ശ്രമിച്ച ആദ്യവേളയില്‍ വമ്പന്‍ തോല്‍വി അറിഞ്ഞപ്പോഴാണ്. അത്, അടിയന്തരാവസ്ഥ കഴിഞ്ഞയുടനായിരുന്നു, രാജ്യമെമ്പാടുമെന്നപോലെ ഞങ്ങളും ക്ഷുഭിതരായിരുന്നു അന്ന്.
പക്ഷേ, 1980-ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ ഞങ്ങള്‍ വിജയിപ്പിച്ചു; ഞങ്ങളുടെ വിധി മാറ്റുമെന്ന് കരുതി. അന്നുമുതല്‍ ഞങ്ങള്‍ ഈ കുടുംബത്തിന്റെ കുടുക്കിലായി. അതിശയോക്തിയല്ല, ഞങ്ങള്‍ക്ക്, ഞങ്ങളുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും പോലും വിലപേശല്‍ അവകാശംതന്നെ നഷ്ടമായി.
അഞ്ചുമാസം കഴിഞ്ഞ്, സഞ്ജയ് മരിച്ചശേഷം രാജീവ്, സോണിയ, രാഹുല്‍ എന്നിവര്‍ വന്നു. 2004 മുതല്‍ രാഹുലാണ്. അതിശക്തരായ ഇവര്‍ ഞങ്ങളുടെ പ്രതിനിധിയായതോടെ ഏറെ പ്രതീക്ഷയില്‍ ഞങ്ങള്‍ ജീവിച്ചു. ഞങ്ങളുടേത് മാതൃകാ മണ്ഡലമാകേണ്ടിയിരുന്നു. അദ്ദേഹത്തിന്റെ കഴിവുകള്‍ കാണിക്കാനും ആ കാഴ്ചപ്പാടുകള്‍ രാജ്യത്തെമ്പാടും മാതൃകയാക്കാനും അവസരമുണ്ടാകുമായിരുന്നു. പക്ഷേ, കഷ്ടം, അതൊന്നും ഉണ്ടായില്ല.
ഞങ്ങളുടെ എംപി അവസരവാദിയും മറ്റ് പലരില്‍നിന്ന് ഒട്ടും വ്യത്യസ്തനല്ലാത്തയാളുമാണ്. ഓരോ അഞ്ചുവര്‍ഷത്തിലും വരും; അല്ലെങ്കില്‍ സഹോദരിയെ അയയ്ക്കും- പിന്നെ അടുത്ത തെരഞ്ഞെടുപ്പു വരെ കാണാറേയില്ല.
വിഐപി മണ്ഡലങ്ങളായ മുലായം സിങ്ങിന്റെ മെയിന്‍പുരി, മായാവതിയുടെ അംബേദ്കര്‍ നഗര്‍, അഖിലേഷിന്റെ കനൗജ് തുടങ്ങിയവ ഏറെ സംരക്ഷിക്കപ്പെടുന്നു, ഞങ്ങള്‍ പക്ഷേ, ‘സഹാറാ ദുഃഖ’ത്തിലാണ്. മണ്ഡലം തിരസ്കരിക്കുമോ എന്ന് സ്വയം ഭയമുണ്ടാകുന്നതിനേക്കാള് വലിയ ആക്ഷേപം ഇല്ലല്ലോ. അങ്ങനെ, പുതിയ മേച്ചില്പുറം തേടിയപ്പോഴാണ് നിങ്ങളിലെത്തിയത്. ചുറുചുറുക്കോടെ, ഉത്തരവാദിത്തത്തോടെ മണ്ഡലം പരിചരിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു.
അവര്‍ വളഞ്ഞവഴിക്കാരാണ്, അതിനാല്‍ നിങ്ങളെ കബളിപ്പിക്കുന്ന പലതും പറയും. വാരാണസി തെരഞ്ഞെടുത്തപ്പോള്‍ നരേന്ദ്ര മോദി ചെയ്തതും ഇതല്ലേ എന്ന് അവര്‍ ചോദിക്കാം. പക്ഷേ, മോദി അവരുടെ മാളത്തിലേക്ക് നേരേ നടന്നുകയറി, അവരെ നേരിട്ട്, വിജയിക്കുകയായിരുന്നു. അദ്ദേഹം മൂന്നുവട്ടം മുഖ്യമന്ത്രിയായിരുന്നു. മികച്ച ഭരണാധികാരിയെന്നറിയപ്പെട്ടിരുന്നു.
ഇന്ന് വാരാണസിയും ഗംഗയിലെ ജലവും കഴിവിന്റെ തെൡവാണ്. പക്ഷേ, മാനംകാക്കാനും പ്രസക്തി നിലനിര്‍ത്താനും വരുന്ന രാഹുല്‍, പേരിലെ വാലല്ലാതെ മറ്റൊരു മൂല്യവും നിങ്ങള്‍ക്കായി കൊണ്ടുവരുന്നില്ല.
അതിനാലാണ് വയനാടേ ഈ മുന്നറിയിപ്പ് നല്‍കുന്നത്.
നിങ്ങള്‍ വഞ്ചിക്കപ്പെടരുത്. പച്ചക്കാടുകള്‍ നിറഞ്ഞ നാട്ടിലെ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയും സ്വപ്നവും ഉത്തരേന്ത്യയിലെ പൊടിക്കുണ്ടിലായ ഞങ്ങളടേതുപോലെ തന്നെയാണ്. അതുവെച്ച് കഴിവു തെളിയിക്കാത്ത, നിങ്ങളെ ദുരുപയോഗിക്കാന്‍ മാത്രം അറിയാവുന്നവരെ നിങ്ങളുടെ ഭാവികൊണ്ട് കളിക്കാന്‍ അനുവദിച്ച് സ്വയം നഷ്ടപ്പെടരുത്.
ഞങ്ങള്‍ അദ്ദേഹത്തിലും ആ കുടുംബത്തിലും വിശ്വാസം പുനരര്‍പ്പിക്കാന്‍ ജന്മനാ വിധിക്കപ്പെട്ടവരാണ്. നിങ്ങള്‍ പക്ഷേ അങ്ങനെയല്ല.
കരുതലെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: