പത്തനംതിട്ട: ഇന്ത്യന്‍ ഓവര്‍സീസ് ഫോറം, ദമാം സോണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നമോ എഗൈന്‍ ക്യാമ്പയിന് സംഘടിപ്പിച്ചു. ബിജെപി മൈനോറിട്ടി മോര്‍ച്ച തെലുങ്കാന സംസ്ഥാന വൈസ് പ്രസിഡന്റ് ഷൗക്കത്ത്ഖാന് മുഖ്യാതിഥി ആയിരുന്നു.
ഐഒഎഫ് നാഷണല്‍ പ്രസിഡന്റ് ബാബു കല്ലുമല, ജനറല്‍ സെക്രട്ടറി ശശിധരന്, കണ്‍വീനര്‍ സജീവ് കായംകുളം, സോണല്‍ പ്രസിഡന്റ് പ്രസാദ് ഓച്ചിറ, വേണുഗോപാല്‍, ഷജില്‍, ഗിരീഷ് കുമാര്‍, ഉണ്ണികൃഷ്ണന് ശ്യാമളന്, ദിനകരന് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: