ന്യൂദല്‍ഹി : രാജ്യത്തെ അഴിമതി വിരുദ്ധമാക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരെ വിദേശ പരിശീലനത്തിന് അയയ്ക്കുന്നു. അഴിമതി പിടുകൂടുന്നതിനായുളള അന്തര്‍ദ്ദേശീയ പരിശീലനത്തിനായി കേന്ദ്ര വിജിലന്‍സ് കമ്മിഷനാണ് ഉദ്യോഗസ്ഥരെ അന്തര്‍ദ്ദേശിയ വിദഗ്ദ പരിശീലനത്തിനായി അയക്കുന്നത്.
ഓസ്ട്രിയയിലെ വിയന്നയിലുളള അന്താരാഷ്ട്ര അഴിമതി വിരുദ്ധ അക്കാദമിയിലാണ് പരിശീലനത്തിനായി അയക്കുന്നത്. 240 കോടിയാണ് ഈ പരിശീലനത്തിനായി വിജിലന്‍സ് കമ്മിഷന് വകയിരുത്തിയിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജൂണ്‍ മൂന്ന് മുതല്‍ 14 വരെ രണ്ടാഴ്ച വരുന്ന പരീശീലന പദ്ധതികളാണ് തീരുമാനിച്ചിരിക്കുന്നത്. ചീഫ് വിജിലന്‍സ് ഓഫീസര്‍മാര്‍ക്കും കൂടെ അവര്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമാണ് പ്രത്യേക പരിശീലനം ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: