ആറ്റിങ്ങല്‍: ”ഞങ്ങള്‍ മറക്കില്ല, പൊറുക്കാനുമാകില്ല ചേച്ചി, ക്ഷേത്രം തകര്‍ത്ത് അയ്യപ്പവിഗ്രഹം എടുത്തു കൊണ്ടുപോയപ്പോള്‍ തകര്‍ത്തെറിഞ്ഞത് ഞങ്ങളുടെ ഹൃദയമാണ് ചേച്ചി…” കൊട്ടിയോട് അയ്യപ്പ ക്ഷേത്രവിശ്വാസികളായ അമ്മമാര്‍ ശബരിമല സമരനായിക ശോഭാ സുരേന്ദ്രനോട് ഇത് പറയുമ്പോള്‍ അവരുടെ മിഴികള്‍ നിറഞ്ഞൊഴുകി.
ആറ്റിങ്ങല്‍ നഗരസഭ ഭരിക്കുന്ന സിപിഎമ്മും പോലീസും ചേര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കൊട്ടിയോട് അയ്യപ്പക്ഷേത്രം തകര്‍ത്തത്. പുറമ്പോക്കിലാണെന്ന് പറഞ്ഞ് പുലര്‍ച്ചെ ക്ഷേത്രം തകര്‍ത്തു. ക്ഷേത്ര സംരക്ഷണത്തിന് എത്തിയ അമ്മമാരെയും സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ അറസ്റ്റ് ചെയ്തു. വിഗ്രഹം പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. നിരവധി ആള്‍ക്കാരുടെ പേരില്‍ കേസെടുത്തു. അതൊന്നും മറക്കാനാകില്ലെന്നും തങ്ങളുടെ പിന്തുണ ഉണ്ടാകും എന്നും അമ്മമാര്‍ ശോഭയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: