ന്യൂദല്‍ഹി: വയനാട്ടില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. തുഷാറിനെ കൂടി പ്രഖ്യാപിച്ചതോടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമായി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.പി.സുനീര്‍ വളരെ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ചയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെയാണ് എന്‍ഡിഎ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. വയനാട് ബിഡിജെഎസിന് നല്‍കിയ സീറ്റായിരുന്നു. ആവശ്യമെങ്കില്‍ സീറ്റി വിട്ടുനല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ അമിത് ഷാ പ്രഖ്യാപിക്കുമെന്നും തുഷാര്‍ ഇന്നലെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: