തിരുവനന്തപുരം: ധീരദേശാഭിമാനികളായ സ്വദേശാഭിമാനി രാമകൃഷണപിളളയേയും വീരരാഘവനെയും വന്ദിച്ച് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡി എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണം. രാവിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സ്വദേശാഭിമാനിയുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന അരങ്ക മുകളിലെ കൂടില്ലാ വീട്ടില്‍ എത്തിയത്.
രാമകൃഷ്ണപിള്ളയുടെ ചിത്രത്തിനു മുന്നില്‍ ഭദ്രദീപം തെളിയിച്ച ശേഷം കൂടില്ലാ വീട് നോക്കി കണ്ടു. ധീര ദേശാഭിമാനിയുടെ ജന്മഗൃഹം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതോടൊപ്പം സാംസ്കാരിക ശേഷിപ്പുകള്‍ നശിക്കാന്‍ പാടില്ലെന്ന് കുമ്മനം പറഞ്ഞു. തുടര്‍ന്ന് അത്താഴ മംഗലത്ത് എത്തി വീര രാഘവന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
കമുകിന്‍കോട് സെന്റ് ആന്റണീസ് ചര്‍ച്ചിലും മണക്കോട് അസംബ്ലിസ് ഓഫ് ഗോഡ് ചര്‍ച്ചിലും പൊഴിയൂര്‍ പരുത്തിയൂര്‍ സെന്റ് മേരീസ് മഗ്ളി ലാല്‍ ചര്‍ച്ചിലും സന്ദര്‍ശനം നടത്തി. പൊഴിയൂര്‍ ചര്‍ച്ചിലെ സന്ദര്‍ശനത്തിനിടെ ഒരു സംഘം യുവാക്കള്‍ കുമ്മനത്തിന്റെ അടുത്തെത്തി ഞങ്ങള്‍ ഡിവൈ എഫ്ഐക്കാരാണ്, കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ അനുവദിക്കണം എന്ന യുവാക്കളുടെ ആവശ്യവും നിറവേറ്റിയാണ് അവിടെ നിന്നും മടങ്ങിയത്.
കുളത്തൂര്‍ ഭാരതീയ വിദ്യാമന്ദിറിലെ വാര്‍ഷികാഘോഷത്തിലും കുമ്മനം പങ്കെടുത്തു. തൊഴുക്കല്‍ ചെമ്പരത്തി വിളയില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ശ്രീഭദ്രകാളി ക്ഷേത്രത്തിനു സമീപം നടന്ന വാര്‍ഡ്തല ക്ലസ്റ്റര്‍ യോഗം കുമ്മനം ഉദ്ഘാടനം ചെയ്തു.
തിരികെ മടങ്ങവെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ആലംപൊറ്റ അനിക്കുട്ടന്റെ വീടും കുമ്മനം സന്ദര്‍ശിച്ചു. കൂട്ടപ്പന, കമുകിന്‍കോട് ബിജെപി ശക്തികേന്ദ്ര ഓഫീസുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
തുടര്‍ന്ന് കൈമനം മാതാ അമൃതാനന്ദമയീ മഠത്തിലെത്തിയ സ്ഥാനാര്‍ത്ഥി മഠത്തിന്റെ നേതൃത്വത്തില്‍ വിഷുവിന് നടത്തി വരുന്ന വിഷു തൈ നീട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കരമന ബിഎംഎസ് ഓഫിസില്‍ നടന്ന സമ്മേളനത്തിലും പാളയം സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ നടന്ന വിഎസ്ഡിപിയുടെ സമ്മേളനത്തിലും എന്‍ഡിഎ നെയ്യാറ്റിന്‍കര മണ്ഡലം കണ്‍വെന്‍ഷനിലും പങ്കെടുത്തു.
ബിജെപി നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി , സംസ്ഥാന സമിതി അംഗങ്ങളായ നടരാജന്, എന്‍.കെ.ശശി, ഡോ. അതിയന്നൂര്‍ ശ്രീകുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചന്തല സുരേഷ്, ട്രഷറര്‍ അരങ്ക മുകള്‍ സന്തോഷ്, ചന്ദ്രകിരണ്‍, പ്രദീപ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: