ആഗ്ര: ശ്രീരാമനെ ആരാധിക്കുന്നവരുടെ വോട്ടുകള്‍ കോണ്‍ഗ്രസ്സിന് കിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രിയങ്ക ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസിന് നേരെയുള്ള സ്മൃതിയുടെ കടന്നാക്രമണം.
വലിയ രാമഭക്തരാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഇപ്പോഴത്തെ നാട്യം. ശ്രീരാമന് ജീവിച്ചിരുന്നില്ലെന്ന് വാദിച്ചവരാണ് അവര്‍. വോട്ട് ബാങ്ക് ചോരുമെന്ന് പേടിച്ച് ഒരിക്കല്‍ പോലും രാമക്ഷേത്രത്തില്‍ തൊഴാന്‍ അവര്‍ തയാറായിട്ടില്ല. അതുകൊണ്ട് തന്നെ രാമഭക്തനായ ഒരാളുടെ വോട്ട് പോലും കോണ്‍ഗ്രസ്സിന് ലഭിക്കില്ല. സ്മൃതി ഇറാനി പറഞ്ഞു.
അയോധ്യയിലെ ഹനുമാന് ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് സ്മൃതിയുടെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: