മട്ടാഞ്ചേരി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2014ലെ നമോ ബ്രിഗേഡ് തരംഗം വരുന്ന തെരഞ്ഞെടുപ്പിലും നമോ ഏഗേന്‍ തരംഗമായി വ്യാപിക്കുന്നു. മേം ഭി ചൗക്കിദാര്‍ തരംഗം രാഷ്‌ട്രീയ രംഗത്ത് പ്രചാരണമാകുമ്പോള്‍, യുവാക്കള്‍ക്കിടയില്‍ നമോ ഏഗേന്‍ തരംഗം പടര്‍ന്നു പിടിക്കുകയാണ്.
നമോ ഏഗേന്‍ വാക്യവും, മോദി ചിത്രവുമുള്ള ടീ ഷര്‍ട്ടുകളും, വാഹന സ്റ്റീക്കറും, തൊപ്പിയും, ഗ്ലാസ്സും, വാച്ചുകളും, നവ മാധ്യമ പ്രൊഫൈലുകളും, ബാഗുകളുമെല്ലാം യുവാക്കള്‍ക്കിടയില്‍ വൈറലാകുകയാണ്. ഒപ്പം വാട്‌സപ്പ് ,ഫേസ്ബുക്ക് ,ട്വിറ്റര്‍ പേജുകളും നമോ ഏഗേന്‍ തരംഗം ഏറ്റെടുത്തു കഴിഞ്ഞു.
















