Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 28, 2019, 07:54 pm IST
in Kerala

മാനന്തവാടി: മൊറട്ടോറിയത്തിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചതുമായി ബന്ധ—പ്പെട്ട വിവാദം മുറുകുന്നതിനിടെ വീണ്ടും കര്‍ഷക ആത്മഹത്യ. കടക്കെണിയില്‍ പെട്ട  വയനാട്  തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാര്‍ (55) ആണ് ജീവനൊടുക്കിയത്.

വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ ഏതാനും മാസങ്ങള്‍—ക്കുള്ളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ ഇരുപത്തൊന്നായി.  കാര്‍ഷിക ജില്ലകളായ വയനാട്ടില്‍ പതിമൂന്നു പേരും  ഇടുക്കിയില്‍ ഏഴു പേരുമാണ് ആത്മഹത്യ ചെയ്തത്. ഒരാള്‍ തൃശൂരിലും.

തൃശ്ശിലേരി സഹകരണ ബാങ്കില്‍നിന്ന് 2017ല്‍ കൃഷ്ണകുമാര്‍ മൂന്ന് ലക്ഷം രൂപ  വായ്‌പയെടുത്തിരുന്നു. വിളനാശം മൂലം ഒന്നും തിരിച്ചടക്കാനായില്ല. സ്വകാര്യ പണമിടപാടുകാര്‍ക്ക്  നാല് ലക്ഷം രൂപയാണ് നല്‍കാന്‍ ഉണ്ടായിരുന്നത്. മുമ്പ് കാട്ടിക്കുളം തെറ്റ് റോഡില്‍ വനത്തിനുള്ളിലായിരുന്നു കൃഷ്ണകുമാറിന്റെ കുടുംബം താമസിച്ചിരുന്നത്.

കാട്ടാന ശല്യം രൂക്ഷമായ ഇവിടെ നിന്ന് പത്ത് വര്‍ഷം മുമ്പാണ് തൃശ്ശിലേരി ആനപ്പാറയിലേക്ക് മാറി താമസിച്ചത്. ഇവിടെ രണ്ടര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തതിനൊപ്പം പുതിയ വീടും നിര്‍മിച്ചിരുന്നു. ഇതിനായി എടുത്ത വായ്‌പ കൃഷി നശിച്ചതോടെ തിരിച്ചടക്കാനായില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷ്ണകുമാര്‍ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സഹോദരന്‍ സുന്ദരന്‍ പറഞ്ഞു. ‘ാര്യ: രത്‌നമ്മ. മക്കള്‍: സത്യനാഥന്‍, സുരേന്ദ്രന്‍, പല്‍പ്പു, മഞ്ജു. മരുമക്കള്‍: കണ്ണയ്യന്‍, സോമണ്ണന്‍, പവിത്ര, ആശ.

മൊറട്ടോറിയത്തിന്റെ പേരില്‍ കൊടും വഞ്ചന

കൊച്ചി: കാര്‍ഷിക വായ്‌പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചത്. കര്‍ഷക ആത്മഹത്യകള്‍ തുടരുന്ന സമയത്തായിരുന്നു പ്രഖ്യാപനം. പക്ഷെ അത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും തട്ടിപ്പായിരുന്നു. 

സംസ്ഥാന സര്‍ക്കാരോ കാര്‍ഷിക വകുപ്പോ ഇതിനുള്ള ഒരു നടപടിയും കൈക്കൊണ്ടില്ല. മൊറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കിയിട്ടുമില്ല. ഇത് വിവാദമായപ്പോള്‍ നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടിയതായി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. 

എന്നാല്‍ അതിറങ്ങിയപ്പോഴേക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനമായി, അതോടെ ചട്ടലംഘനമായതിനാല്‍ മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടാനുള്ള ഉത്തരവ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ മടക്കി. ഇപ്പോള്‍ നിലവില്‍ മൊറട്ടോറിയം ഇല്ല. കൊടിയ കര്‍ഷക വഞ്ചന പുറത്തായതോടെ ഇതിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഉദ്യോഗസ്ഥരില്‍ കെട്ടിവച്ച് തലയൂരാനാണ് സര്‍ക്കാര്‍ ശ്രമം.

ആത്മഹത്യ ചെയ്തത് 22 കര്‍ഷകര്‍

തൊടുപുഴ: കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും കാരണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജീവനൊടുക്കിയത് 22 കര്‍ഷകര്‍. അതില്‍ മിക്കവയും ഇടുക്കി, വയനാട് ജില്ലകളില്‍. വയനാട്ടില്‍ മാര്‍ച്ച് അവസാനമായപ്പോഴേക്കും ആത്മഹത്യ ചെയ്തത് പതിമൂന്നു കര്‍ഷകര്‍. 

ഇടുക്കിയില്‍ എട്ടുപേരാണ് ജീവനൊടുക്കിയത്. ഏഴു കര്‍ഷകരും ഒരു കര്‍ഷക തൊഴിലാളിയും. ജീവനൊടുക്കിയവര്‍ക്കെല്ലാം  ബാങ്കില്‍ നിന്ന് തിരിച്ചടവിനായി നോട്ടീസ് ലഭിച്ചിരുന്നു. ഇതുമൂലമുണ്ടായ  മാനസിക സംഘര്‍ഷമാണ് ആത്മഹത്യക്ക് കാരണം.  കെഎസ്എഫ്ഇയുടെ ജപ്തി നോട്ടീസ് വന്നതോടെ മാനക്കേട് ഭയന്ന് ബന്ധുവിന്റെ പുരയിടത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു മുരിക്കാശ്ശേരി മേരിഗിരി താന്നിക്കാട്ടുകാലയില്‍ സന്തോഷ് (37). പല ബാങ്കുകളില്‍ നിന്നായി സന്തോഷ് 20 ലക്ഷത്തോളം രൂപ ലോണെടുത്തിരുന്നു. പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവന് (68) രണ്ട് ബാങ്കുകളിലായി 13 ലക്ഷത്തോളം രൂപയായിരുന്നു കടം. അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രന്‍ (76) മക്കളുടെ വിവാഹത്തിനായി പണം കടമെടുത്തത് തിരിച്ചടയ്‌ക്കാനാകാതെ വന്നതോടെ ജപ്തി ഭയന്നാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 

കൃഷി നശിച്ചതോടെ വരുമാനം മുടങ്ങി. അതോടെ വായ്‌പാഅടവുകളും നിലച്ചു. അതോടെ ബാങ്കുകള്‍ തനിനിറം പുറത്തെടുത്തു. പിടിച്ചു നില്‍ക്കാന്‍ സഹായകമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. പ്രളയാനന്തരം നല്‍കുമെന്നു പറഞ്ഞ പതിനായിരം രൂപ പോലും പലര്‍ക്കും കിട്ടിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

Kerala

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

Kerala

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

Kerala

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

Kerala

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.