കാസര്‍കോട്: ത്രിപുരയില്‍ എന്‍ഡിഎ നേടിയ അട്ടിമറി വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കുമെന്ന് രവീശതന്ത്രി കുണ്ടാര്‍ പറഞ്ഞു. എന്‍ഡിഎയുടെ പ്രചരണ രംഗത്തുണ്ടായ വന്‍ മുന്നേറ്റം ഇടത്- വലത് മുന്നണികളുടെ വിജയ പ്രതിക്ഷയില്‍ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
ലോകം കണ്ട ഏറ്റവും സ്വീകാര്യനും, ജനകീയനുമായ നരേന്ദ്രമോദി വീണ്ടും കേന്ദ്രത്തില്‍ ഭരണത്തില്‍ വരും. കല്ല്യാശ്ശേരി, പയ്യന്നൂര്‍, ചീമേനി, ചെറുവത്തൂര്‍ തുടങ്ങിയ ഇടത് കോട്ടകളെന്ന് അവകാശമുന്നയിക്കുന്ന മേഖലകള്‍ പോലും ഒരു മാറ്റത്തിനായി വെമ്പല്‍ കൊണ്ട് നില്‍ക്കുകയാണ്. ഏപ്രില്‍ 23ന് നടക്കുന്ന വോട്ടെടുപ്പില്‍ എന്‍ഡിഎയെ അധികാരത്തിലേറ്റണമെന്ന് ഞങ്ങള്‍ ഓരോരുത്തരും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ തുറന്ന് പരയുമ്പോള്‍ എന്‍ഡിഎയുടെ ആത്മ വിശ്വാസം വര്‍ദ്ധിക്കുകയാണ്. വികസന പിന്നാക്കാവസ്ഥയ്‌ക്ക് പരിഹാരമുണ്ടാകാന്‍ എന്‍ഡിഎ ഭരണത്തിനേ കഴിയൂവെന്നാണ് അവര്‍ പറയുന്നത്.
ചെറുവത്തൂര്‍, ചീമേനി ടൗണുകളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപി ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എം.മോഹനന്‍, സെക്രട്ടറി പി.വി.രാമചന്ദ്രന്‍, ട്രഷറര്‍ രാജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















