Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2019, 03:01 am IST
in Vicharam

കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തില്‍ മനസ്സുമടുത്ത ഹിമാചലുകാര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കിയത് 2014-ല്‍ രാജ്യത്താകെ ആഞ്ഞു വീശിയ മോദി തരംഗമായിരുന്നു. രാഷ്‌ട്രീയ മാറ്റം ആഗ്രഹിച്ചിരുന്ന ഹിമാചല്‍ ഒറ്റക്കെട്ടായി ആ പക്ഷത്തേക്ക് ചേര്‍ന്നു. ഹിമാചലിന്റെ വിശ്വാസം തെറ്റിയില്ലെന്ന് തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകള്‍ അടിവരയിടുന്നു. മോദി സര്‍ക്കാരിന് ആ വിശ്വാസം സംരക്ഷിക്കാന്‍ പിന്നീടിങ്ങോട്ട് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയ ഭൂരിപക്ഷം. 2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചാണ് സംസ്ഥാനം ബിജെപിയെ നെഞ്ചിലേറ്റിയത്. 

സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിന്റെ കുത്തക സംസ്ഥാനമായിരുന്ന ഹിമാചല്‍പ്രദേശില്‍ എണ്‍പതുകളുടെ അവസാനത്തോടെ രാഷ്‌ട്രീയ സാഹചര്യത്തില്‍ മാറ്റം വന്നു. കോണ്‍ഗ്രസ്സിന്റെ അഴിമതിയും വികസന മുരടിപ്പും ജനങ്ങളെ അവരില്‍ നിന്നകറ്റി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാനമാകെ ബിജെപി വ്യക്തമായ ആധിപത്യം നിലനിര്‍ത്തുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും സിപിഐ(എം)യുടെയും ശിവസേനയുടെയും സാന്നിധ്യം സംസ്ഥാനത്തുണ്ടെങ്കിലും ബിജെപിയും  കോണ്‍ഗ്രസുമാണ് ശക്തരായ പാര്‍ട്ടികള്‍. 

ലോകതാന്ത്രിക് മോര്‍ച്ച, ഹിമാചല്‍ വികാസ് കോണ്‍ഗ്രസ്, ഹിമാചല്‍ ലോഹിത് പാര്‍ട്ടി, ഹിമാചല്‍ ക്രാന്തി പാര്‍ട്ടി, ജനഹിത് മോര്‍ച്ച, ഹിമാചല്‍പ്രദേശ് ലോക്‌രാജ് പാര്‍ട്ടി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുമുണ്ട്. ഇവരെല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും ദേശീയ മുന്നണികള്‍ക്കൊപ്പം ചേരുകയാണ് പതിവ്. വിമതരാണ് ചില ഘട്ടങ്ങളില്‍ വിജയപരാജയം നിര്‍ണയിക്കുന്നത്. ആം ആദ്മി പാര്‍ട്ടി  2014ലെ തെരഞ്ഞെടുപ്പില്‍ എത്തി നോക്കിയെങ്കിലും വന്നതുപോലെ തന്നെ തിരിച്ചുപോയി.

2014 വരെ ബിജെപിയും കോണ്‍ഗ്രസും മാറിമാറി ഭരണം നടത്തിയിരുന്നെങ്കിലും മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ സംതൃപ്തരായ ഹിമാചല്‍ ഇപ്പോള്‍ പൂര്‍ണമായും ബിജെപിക്കൊപ്പമാണ്. പ്രാദേശിക ജനങ്ങളുമായി ജനപ്രതിനിധികള്‍ നിരന്തരബന്ധം പുലര്‍ത്തുന്നതാണ് ബിജെപിയുടെ സജീവത. 

ശക്തനായ നേതാവില്ലാതെ നിറം മങ്ങിയ കോണ്‍ഗ്രസ്

പഴയ നേതാക്കള്‍ അഴിമതിയില്‍ മുങ്ങി. കഴിവുള്ള പുതിയ നേതാക്കളുടെ തലമുറയൊട്ടില്ലതാനും. ഇതാണ് കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ. ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് വീരഭദ്രസിങ് മാത്രമാണ് എടുത്തു പറയാനുള്ള നേതാവ്. കേന്ദ്രമന്ത്രിയായിരിക്കെ 2012-ല്‍ വീരഭദ്രസിങ് അഴിമതിക്കേസില്‍പ്പെട്ട് രാജിവയ്‌ക്കേണ്ടിവന്നത് തിരിച്ചുവരാനാകാത്ത വിധം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. 1989-ല്‍ സിങ് ഹിമാചല്‍ മുഖ്യമന്ത്രിയായിരിക്കെയാണ്അഴിമതി ആരോപണത്തിനാസ്പദമായ സംഭവം.

സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവും ഭാര്യ പ്രതിഭയും ഐഎഎസ് ഉദ്യോഗസ്ഥനായ മൊഹീന്ദര്‍ ലാലും മറ്റു ചില വ്യവസായികളുമായി ഫോണ്‍ സംഭാഷണം നടത്തുന്നതിന്റെ ഓഡിയോ സിഡി പുറത്തുവന്നത് വന്‍വിവാദത്തിനിടയാക്കി. കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വിജയ് സിങ് മങ്കോട്ടിയയാണ് സിഡി പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് 2009-ല്‍ വീര്‍ഭദ്ര സിങ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. 2010 ഒക്ടോബറില്‍ അദ്ദേഹത്തിനും ഭാര്യക്കുമെതിരെ പ്രോസിക്യൂഷന്‍ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റം ചുമത്തിയതിനാല്‍ 2012-ല്‍ രാജിവയ്‌ക്കാന്‍ നിര്‍ബന്ധിതനായി. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ വീരേന്ദ്രസിങ്ങിന്റെ മണ്ഡലത്തില്‍പ്പോലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. 

2019ലെ ഹൈലൈറ്റ്‌സ്

53.85 ശതമാനം വോട്ട് നല്‍കിയാണ് 2014-ല്‍ നാല് ലോക്‌സഭാ മണ്ഡലങ്ങളിലും ഹിമാചലുകാര്‍ ബിജെപിയെ വിജയതിലകമണിയിച്ചത്. മോദി അധികാരത്തിലേറിയതിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 44.7 ശതമാനം വോട്ട് നേടി എല്ലാ മണ്ഡലത്തിലും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 68 മണ്ഡലങ്ങളില്‍ 21ലേക്ക് കോണ്‍ഗ്രസ് ചുരുങ്ങി. 44 സീറ്റില്‍ ബിജെപി വന്‍ വിജയം നേടി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് അഭിപ്രായ വോട്ടെടുപ്പുകളെല്ലാം പറയുന്നത്. അഴിമതിയില്ലാതാക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, കുടിവെള്ളം എത്തിക്കുന്നതിലും ബിജെപി അധികാരത്തിലേറിയതോടെ വിജയിച്ചു. ടൂറിസം രംഗത്തും തീര്‍ഥാടന രംഗത്തും ഏറെ മുന്നേറ്റം നടത്താന്‍ അഞ്ച് വര്‍ഷം കൊണ്ട് ബിജെപിക്ക് സാധിച്ചു. ടൂറിസം രംഗത്തിന്റെ സാമ്പത്തിക സാധ്യതകള്‍ അതുവരെ ഹിമാചലുകാര്‍ മനസ്സിലാക്കിയിരുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്ക് കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ഇപ്പോള്‍ ടൂറിസത്തിനാണ്.

ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റായി ഹിമാചലിലെ നാല് ലോക്‌സഭാ മണ്ഡലങ്ങളെയും വിലയിരുത്താം. മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ വികസന പദ്ധതികളും ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാണ്. 

അധികാര ചരിത്രം

ഹിമാചലിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസ്സിനെതിരായ ആദ്യ വിധിയെഴുത്ത് 1977ലാണ്. 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ വീര്‍പ്പുമുട്ടിയ ജനങ്ങള്‍ ജനതാ പാര്‍ട്ടിക്ക് അധികാരത്തിലേറാന്‍ അവസരം നല്‍കി. ശാന്താകുമാറായിരുന്നു മുഖ്യമന്ത്രി. 1990-ല്‍ ബിജെപി അധികാരത്തിലേറി. ജനതാപാര്‍ട്ടി മുഖ്യമന്ത്രിയായിരുന്ന ശാന്താകുമാര്‍ തന്നെയായിരുന്നു മുഖ്യമന്ത്രി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

Entertainment

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

Kerala

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

ഹൗസിങ് ബോര്‍ഡ് ആസ്ഥാനമന്ദിരം അപകടാവസ്ഥയില്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്ന് ഭീഷണി ; പിന്നാലെ കണ്ടത് ധുരന്ധർ 2 സീൻ , വെടിയേറ്റ് വീണ് അമീർ ഹംസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.