Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആട്ടക്കഥകളുടെ ആത്മാവു തേടി

അനുകൃഷ്ണന്‍byഅനുകൃഷ്ണന്‍
Mar 24, 2019, 03:40 am IST
inVaradyam

ഡോ. നിഷികാന്ത്

മലയാളസാഹിത്യത്തിന് എണ്ണപ്പെട്ട സംഭാവനകള്‍ നല്‍കിയ കവിയാണ് ഇരയിമ്മന്‍ തമ്പി. ശ്രദ്ധേയങ്ങളായ ഗാനങ്ങള്‍, കീര്‍ത്തനങ്ങള്‍, പദങ്ങള്‍, ജാവളികള്‍ എന്നിവയും കീചകവധം, ഉത്തരാസ്വയംവരം,ദക്ഷയാഗം എന്നീ ആട്ടക്കഥകളും അദ്ദേഹം ഭാഷയ്‌ക്കു നല്‍കി. കഥകളിയരങ്ങുകളില്‍ സജീവസാന്നിദ്ധ്യമാണു തമ്പിയുടെ മൂന്ന് ആട്ടക്കഥകളും. 

കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ നിന്ന് ഇരയിമ്മന്‍ തമ്പിയുടെ ആട്ടക്കഥകള്‍-അരങ്ങുചരിത്രം, രംഗപാഠം, പ്രയോഗം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ കെ. നിഷികാന്ത് ഈ രംഗത്ത് പുതിയൊരു വാഗ്ദാനമാണ്. ചെങ്ങന്നൂര്‍ ആല ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലയാളം അദ്ധ്യാപകനായ ഈ കലാപണ്ഡിതന്‍ മാവേലിക്കര, കാട്ടില്‍ കുടുംബാംഗമാണ്.

തമ്പിയുടെ ആട്ടക്കഥകളിലെ സാഹിത്യപാഠവും രംഗപാഠവും തമ്മിലുളള പൊരുത്തവും പൊരുത്തക്കേടുകളുമാണ്  രംഗപാഠത്തിലെ ചര്‍ച്ചാവിഷയം. വേഷവൈവിദ്ധ്യംകൊണ്ടും രംഗസംവിധാനംകൊണ്ടും വൈചിത്ര്യം പുലര്‍ത്തുന്നവയാണ് തമ്പിയുടെ ആട്ടക്കഥകള്‍. അതില്‍ത്തന്നെ കീചകവധവും ഉത്തരാസ്വയംവരവും പാണ്ഡവരുടെ അജ്ഞാതവാസകാലത്തെ സംഭവങ്ങളാണ് ഇതിവൃത്തമായി സ്വീകരിച്ചിട്ടുളളത്. ദക്ഷയാഗം ശിവമാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്നു. 

ഇരയിമ്മന്‍ തമ്പിയുടെ കവിവ്യക്തിത്വം ആട്ടക്കഥാരചനയില്‍ മാത്രമല്ല വ്യാപരിച്ചത് എന്നതു സൂചിപ്പിച്ചു. അതിന് അനുകൂലമായ പരിസരം സൃഷ്ടിച്ചതു വലിയകൊട്ടാരം കഥകളിയോഗമാണ്. പ്രതിനായകകഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ ആട്ടക്കഥകളിലെ നായകന്മാര്‍. ഒരു കഥാപാത്രം എങ്ങനെ പ്രതിനായകനായി രൂപാന്തരപ്പെടുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ദക്ഷന്‍. ആട്ടക്കഥകളില്‍, മിനുക്കുവേഷങ്ങള്‍ക്കു തിരനോക്കും അലര്‍ച്ചയുമുളളത് തമ്പിയുടെ കീചകവധത്തിലാണ്. 

പ്രതിനായകന്റെ പ്രതിദ്വന്ദ്വിയായി നായികയെ (അതു സ്വാഭാവികമെങ്കിലും) അവതരിപ്പിച്ചതും ഇക്കഥയിലാണ്. കോകി, കേകിയാട്ടം എന്നിവ ഏകകഥാപാത്രത്തില്‍ പ്രതിഷ്ഠിച്ചതും അതിന്റെ പ്രായോഗികത പരീക്ഷിച്ചതും ഉത്തരാസ്വയംവരത്തിലാണ്. കഥകളിയിലെ താളാത്മകമായ ‘പുറംചാട്ടം’ ദക്ഷയാഗത്തിലെ യുദ്ധവട്ടത്തിലുണ്ട്. കരിവേഷങ്ങളുടെ സാദ്ധ്യത തമ്പി ഉപയോഗപ്പെടുത്തുന്നില്ല തുടങ്ങിയ നിരീക്ഷണങ്ങളില്‍  ഈ പഠനം എത്തിച്ചേരുകയുണ്ടായി.

ബാല്യകാലം മുതല്‍ ക്ഷേത്രോത്സവങ്ങളില്‍ കഥകളി കാണുക പതിവായിരുന്നു. ബാലമനസ്സിനെ ആകര്‍ഷിക്കുന്ന ഒന്നാണല്ലോ അതിന്റെ വേഷഭൂഷകള്‍. അതെങ്ങനെയോ മനസ്സില്‍ കയറിക്കൂടി. അക്കാലത്ത് കഥകളിയിലെ ‘വധ’ങ്ങളായിരുന്നു തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് ഡോ. നിഷികാന്ത് പറയുന്നു. 

”മുതിര്‍ന്നപ്പോള്‍ ഗൗരവത്തില്‍ ആസ്വദിക്കണമെന്നു തോന്നി. കഥകളിക്കമ്പവും പ്രൊഫ. എം.കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലത്തോടുളള കമ്പവുമാണ് മലയാളഭാഷയും സാഹിത്യവും ഐച്ഛികവിഷയമായി പഠിക്കാന്‍ പ്രേരിപ്പിച്ചത്. മലയാളഭാഷയും സാഹിത്യവും പഠിക്കുന്നവര്‍ക്ക് ആട്ടക്കഥ നിര്‍ബന്ധമാണ്. എനിക്ക് പഠിക്കാന്‍ ലഭിച്ച ഗ്രന്ഥങ്ങളിലൊന്ന് ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം ആയിരുന്നു. ഇത്രമാത്രം കഥാപാത്രബഹുലമായ ഒരാട്ടക്കഥ, ദുര്യോധനനെന്ന പ്രതിനായക കഥാപാത്രത്തിന് മിഴിവു ലഭിക്കത്തക്കവിധത്തില്‍ അതില്‍ സാങ്കേതികത നിബന്ധിച്ചത് എന്നിവ മറ്റു രണ്ട് ആട്ടക്കഥകളിലേക്കുകൂടി മനസ്സിനെ പായിച്ചു. അപ്പോള്‍ അവിടെയും അദ്ഭുതം ജനിപ്പിക്കുന്ന കൗതുകങ്ങള്‍ കാണാന്‍ കഴിഞ്ഞു. അതാണ് പഠനമാര്‍ഗ്ഗത്തിലേക്കു തിരിയാന്‍ ഇടയാക്കിയത്” നിഷികാന്ത് പറയുന്നു. 

ആറുകൊല്ലം ചെറുതുരുത്തി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ അദ്ധ്യാപകനായി നിഷികാന്ത് ജോലി ചെയ്തു. കഥകളിക്കമ്പമാണ് ചെറുതുരുത്തിയില്‍ എത്തിച്ചത്. നിനച്ചിരിക്കാതെ, ആല ഗവ.എച്ച്എസ്എസില്‍ വന്നപ്പോള്‍, കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്ക് അപേക്ഷ ക്ഷണിച്ചതറിഞ്ഞ് അപേക്ഷിച്ചു. ഗവേഷണം ചെയ്യാന്‍ അവിടെനിന്ന് അനുമതി ലഭിച്ചു.  

കഥകളിയില്‍ അഗാധമായ പാണ്ഡിത്യമുള്ള ഡോ: കെ.എന്‍.വിശ്വനാഥന്‍ നായര്‍ സാര്‍ (റിട്ട. പ്രിന്‍സിപ്പല്‍. എന്‍എസ്എസ് കോളജ്, പന്തളം)വഴികാട്ടിയുമായി. അദ്ദേഹവുമായുളള ചര്‍ച്ചകളും മറ്റും പുതിയ വാതിലുകള്‍ തുറന്നിട്ടു. വിഷയസംബന്ധമായ പുതിയ പുസ്തകങ്ങളിലേക്ക് അദ്ദേഹം നിഷികാന്തിനെ നയിക്കുകയും ചെയ്തു. ഗവേഷണപ്രബന്ധം പൂര്‍ത്തിയാക്കാന്‍ അല്‍പം കാലതാമസമുണ്ടായി എന്നതുമാത്രമാണ് ഗവേഷണത്തില്‍ തടസ്സമുണ്ടായത്. മറ്റുള്ളതെല്ലാം അനുകൂല സാഹചര്യങ്ങളായിരുന്നു.

ഡോ. നിഷികാന്ത് കഥകളി ഗായകന്‍ കലാനിലയം ഉണ്ണികൃഷ്ണനോടൊപ്പം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

ഭാര്‍ഗ്ഗവാസ്ത്ര
India

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.