Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹെലിക്കോപ്ടര്‍ പിണറായിക്ക് വേണ്ടി

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 22, 2019, 06:11 am IST
in Kerala

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണവുമായി പിണറായി വിജയന്‍ തിരക്കിലായതോടെ മുഖ്യമന്ത്രിക്കസേരയില്‍ ആളില്ലാത്ത അവസ്ഥ. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പിണറായി മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. ഭരണ സ്തംഭനത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നതോടെ മുന്നറിയിപ്പില്ലാതെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി പിണറായി പാര്‍ട്ടി യോഗങ്ങള്‍ക്ക് പോകുകയാണ്. ഭരണത്തേക്കാള്‍ പ്രധാനമായി തെരഞ്ഞെടുപ്പിനെക്കാണാന്‍ പിണറായിയെ പ്രേരിപ്പിക്കുന്നത് രണ്ട് ഘടകങ്ങളാണ്.

പാര്‍ട്ടി സംവിധാനത്തിലെ നിയന്ത്രണം നഷ്ടമാകാതെ നോക്കുക, ഇപ്പോഴും അവസാനവാക്ക് താനാണെന്ന് ഉറപ്പിക്കുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയമുണ്ടായാല്‍ അത് തന്റെ വ്യക്തിപരമായ തോല്‍വികൂടിയാണെന്ന് പിണറായിക്ക് ബോധ്യമുണ്ട്. വലിയ തോല്‍വി ഒഴിവാക്കി മുഖം രക്ഷിക്കുക എന്നതാണ് രണ്ടാമത്തെ ഘടകം. പാര്‍ട്ടി സെക്രട്ടറിയെപ്പോലെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തക യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തിരക്കിലാണ് മുഖ്യമന്ത്രി.

അതേസമയം മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഭരണപരമായ കാര്യങ്ങള്‍ ഒന്നും നടക്കാത്തത് ഘടകകക്ഷികളേയും ചൊടിപ്പിക്കുന്നു. കാര്‍ഷിക വായ്‌പ തിരിച്ചടവിന് മൊറട്ടോറിയം ഏര്‍പ്പെടുത്താനുള്ള ഉത്തരവ് ഇറങ്ങാത്തതിന്റെ പേരില്‍ സിപിഐയും കൃഷിമന്ത്രിയും പരസ്യമായി നീരസം പ്രകടിപ്പിച്ചതും ശ്രദ്ധേയം. സാങ്കേതികമായി ചീഫ് സെക്രട്ടറിയുടെ തലയില്‍ കുറ്റം ചുമത്തി രക്ഷപ്പെടാനുള്ള നീക്കമാണെങ്കിലും യഥാര്‍ത്ഥ കാരണം ഭരണസ്തംഭനമാണെന്ന് ഏവര്‍ക്കുമറിയാം. 

മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്നത് എം.വി. ജയരാജനായിരുന്നു. ജയരാജന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി പോയതോടെ ഓഫീസില്‍ അനാഥാവസ്ഥയാണ്. ജയരാജനോട് ചോദിച്ചിട്ട്‌വേണം തീരുമാനങ്ങളെടുക്കാന്‍ എന്നതായിരുന്നു സാഹചര്യം. ജയരാജന്‍ ഒഴിഞ്ഞതോടെ അമിത ഇടപെടലും വിരട്ടലും കുറഞ്ഞെന്ന ആശ്വാസത്തിലാണ് ഉദ്യോഗസ്ഥര്‍. പക്ഷേ  തീരുമാനങ്ങളെടുക്കാന്‍ ആളില്ല. പിണറായിയുടെ സ്വഭാവമറിയാവുന്നതുകൊണ്ട്  സ്വന്തം നിലയ്‌ക്ക് ഉദ്യോഗസ്ഥര്‍ തീരുമാനങ്ങളെടുക്കുന്നുമില്ല. 

രാഷ്‌ട്രീയ തിരക്കുകള്‍ക്കു പുറമേ ആരോഗ്യ പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് സൂചനയുണ്ട്. കഴിഞ്ഞ മാര്‍ച്ച് നാലിന് തൃശൂരില്‍ പിണറായിയുടെ ആറ് ഔദ്യോഗിക പരിപാടികളാണ് റദ്ദാക്കിയത്. പാര്‍ട്ടി പരിപാടിയില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. ആരോഗ്യപരമായ കാരണങ്ങളാല്‍ യാത്ര കുറയ്‌ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കായി ഹെലിക്കോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ ആലോചന നടക്കുന്നത്. അതേസമയം രാഷ്‌ട്രീയ വിവാദം ഭയന്ന് ഇതിന് മറ്റ് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുവെന്ന് മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.