ഉത്സവമേളങ്ങളുടെയും കാര്‍ഷികസമൃദ്ധിയുടെയും ഭൂമികയായ മാവേലിനാട്ടില്‍ വിജയം ഇത്തവണ ആര്‍ക്കൊപ്പമാകും. മൂന്നാം ഊഴം ലക്ഷ്യമിടുന്ന കൊടിക്കുന്നില്‍ സുരേഷിനെതിരെ എല്‍ഡിഎഫ് രംത്തിറക്കിയത് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെയാണ്.
എല്‍ഡിഎഫില്‍ സിപിഐയുടെ കുത്തകസീറ്റാണ് മാവേലിക്കര. കഴിഞ്ഞ തവണ 32,737 വോട്ടുകള്‍ക്കാണ് സിപിഐയുടെ ചെങ്ങറ സുരേന്ദ്രന് അടിയറവ് പറഞ്ഞത്. അതിന് മുമ്പ് 2009ല്‍ ആര്.എസ്. അനിലാണ് പരാജയപ്പെട്ടത്. അന്ന് 48048 വോട്ടിന്റെ വ്യത്യാസത്തിലാണ് കൊടിക്കുന്നില്‍ ലോക്സഭയിലെത്തിയത്. 1989, 1991, 1996, 1998 വര്‍ഷങ്ങളില്‍ പി.ജെ. കുര്യനും 1999ല്‍ രമേശ് ചെന്നിത്തലയും കരസ്ഥമാക്കിയ സീറ്റ് ഇടതുമുന്നണിക്ക് വേണ്ടി വെട്ടിപ്പിടിച്ച പാരമ്പര്യം സിപിഎമ്മിനുണ്ട്. 2004ല്‍ സിപിഎമ്മിന് വേണ്ടി മത്സരിച്ച് സി.എസ്. സുജാതയാണ് മാവേലിക്കര സീറ്റ് ഇടത് ക്യാമ്പിലെത്തിച്ചത്.
കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലമാണ് മാവേലിക്കര. കോട്ടയത്തു നിന്ന് ചങ്ങനാശേരി, കൊല്ലത്തു നിന്ന് കൊട്ടാരക്കര. പത്തനാപുരം, സംവരണമണ്ഡലമായ കുന്നത്തൂര്‍, ആലപ്പുഴയില്‍ നിന്ന് ചെങ്ങന്നൂരും കുട്ടനാടും മാവേലിക്കരയും ചേര്‍ന്നതാണ് മാവേലിക്കര ലോക്സഭാമണ്ഡലം.
നിലവില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും വെല്ലുവിളിയുയര്‍ത്തി ക്രമാനുഗതമായ വളര്‍ച്ച സ്വന്തമാക്കിയാണ് ബിജെപി രംഗത്തുള്ളത്. കഴിഞ്ഞ തവണ പി. സുധീറായിരുന്നു മത്സരാര്‍ഥി. ഒമ്പത് ശതമാനം വോട്ടാണ് അദ്ദേഹം നേടിയത്. ശബരിമലയിലെ ഭക്തജന വേട്ടയും പെരിയയിലെ ഇരട്ടക്കൊലപാതകവും കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സ്വന്തം പേരിലാക്കുന്നതും ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്.
ആചാരലംഘകര്‍ക്ക് അര്‍ഹമായ തിരിച്ചടി നല്‍കാനുള്ള തയാറെടുപ്പിലാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏഴില്‍ ആറു മണ്ഡലങ്ങളിലും ആധിപത്യം നേടിയത് ഇടതുപക്ഷമാണ്. എന്നാല്‍ രണ്ട് തവണ ലോക്സഭയിലെത്തിയിട്ടും ഒരുതവണ കേന്ദ്രമന്ത്രിയായിരുന്നിട്ടും മണ്ഡലത്തില്‍ നിര്‍ണായകമായ യാതൊന്നും ചെയ്യാത്തത് കൊടിക്കുന്നിലിന് തിരിച്ചടിയാകുമോ എന്നും കോണ്‍ഗ്രസിന് ആശങ്കയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: