ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ആയുധവ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. ഗാന്ധിയും വാദ്രയും അഴിമതിയുടെ ഫാമിലി പാക്കേജാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരിഹസിച്ചു.
അഴിമതിയുടെ യഥാര്‍ത്ഥ മുഖമാണ് രാഹുല്‍. സഞ്ജയ് ഭണ്ഡാരിയോട് എന്താണ് ബന്ധമെന്ന് വ്യക്തമാക്കാന്‍ രാഹുല്‍ തയാറാവണം. കഴിഞ്ഞ എഴുപത് കൊല്ലമായി കോണ്‍ഗ്രസ് രാജ്യത്തിന് നല്കിയ സംഭാവന അഴിമതികള്‍ മാത്രമാണ്. ഇവര്‍ ഈ രാജ്യത്തെ പരമാവധി ചൂഷണം ചെയ്തവരാണ്. വാദ്രയുടെ ഭൂമി ഇടപാട് കേസുകള്‍ അടക്കം അഴിമതിയുടെ ഉദാഹരണങ്ങളാണ്, ഇറാനി പറഞ്ഞു.
രാഹുലും എച്ച്എല് പഹ്വാനും തമ്മിലുള്ള ഇടപാടുകളുടെ വിവരങ്ങള്‍ പൊതുഇടത്തില്‍ ലഭ്യമാണ്. പഹ്വാന്റെ ഹരിയാനയിലെ വീട്ടില്‍ എന്‍ഫോഴ്സമെന്റ് നടത്തിയ റെയ്ഡില്‍ രാഹുല്‍ ഇയാളില്‍ നിന്ന് ഭൂമി വാങ്ങിയതിന്റെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. മഹേഷ് നഗറെന്ന വ്യക്തിയാണ് രാഹുലിന്റെ ആളായി ഇടപാടിന് നേതൃത്വം നല്‍കിയത്. വാദ്രയുടെ രാജസ്ഥാനിലെയും ഹരിയാനയിലെയും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി തവണ ഉയര്‍ന്നുവന്ന പേരാണ് മഹേഷ് നഗറിന്റേത്. പെട്രോളിയം ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പേരായ സി.സി തമ്പിയും പഹ്വാനും തമ്മില്‍ 54 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. തമ്പിയും ഭണ്ഡാരിയും തമ്മിലും ശക്തമായ ബന്ധങ്ങളുണ്ട്.
സഞ്ജയ് ഭണ്ഡാരി യുപിഎ കാലത്ത് റഫാല്‍ കരാറിനായി ദല്‍ഹിയില്‍ ലോബിയിംഗ് നടത്തിയ വ്യക്തിയാണ്. ഇവര്‍ക്കെല്ലാം രാഹുലുമായി അടുത്ത ബന്ധമുണ്ട്. സഞ്ജയ് ഭണ്ഡാരിക്ക് വാദ്രയുമായി ബിസിനസ് ബന്ധങ്ങളുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഭണ്ഡാരിക്ക് പ്രയോജനം ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ പ്രതിരോധ ഇടപാടുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ രാഹുല്‍ഗാന്ധി അനുവദിക്കൂ എന്നും സ്മൃതി ഇറാനി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: