തിരുവല്ല : വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ 18 കാരിയെ നടുറോഡില്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അയിരൂര്‍ സ്വദേശിനിയായ ബിഎസ്‌സി വിദ്യാര്‍ത്ഥിനി സവിത വിജയകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിന്റെ വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതര മണിയോടെ യുവതി കോളേജിലേക്ക് പോകുന്നതിനിടെ ബസ് സ്‌റ്റോപ്പില്‍ കാത്തിരുന്ന പ്രതി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍ തന്നെ സവിതയെ പുഷ്പഗിരി മെഡിക്കല്‍ കോേളജില്‍ എത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം ആരംഭിച്ചു. അജിനും, സവിതയും പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചതാണ്.
















