ന്യൂദല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. വ്യക്തിപരമായ അസൗകര്യം കാരണമാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞതെന്നും ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
കേരളത്തില്‍ ആരും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം അനുസരിക്കാതിരിക്കില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നില്ലെന്ന വാര്‍ത്ത തെറ്റാണെന്നും സുധാകരന്‍ ദല്‍ഹിയില്‍ വ്യക്തമാക്കി.
അവസാനത്തെ ആയുധം എന്ന രീതിയില്‍ മാത്രമേ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കൂ. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അദ്ദേഹവും മത്സരിക്കുമെന്ന് തന്നെയാണ് വിശ്വാസം.
















