Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയില്‍ കൊലക്കേസ് പ്രതിയും ഭൂമി കൈയേറ്റക്കാരും

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 10, 2019, 10:27 am IST
in Kerala

തിരുവനന്തപുരം: നവോത്ഥാനത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും  വേണ്ടി അലമുറയിടുന്ന സിപിഎം അവരുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരില്‍ അധികവും കളങ്കിതര്‍. കൊലക്കേസിലെ പ്രതിയും ഭുമികൈയേറ്റക്കാരും തുടങ്ങി ബന്ധു നിയമനക്കേസു മുതല്‍  പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ടവര്‍ വരെ  പട്ടികയില്‍ ഇടം പിടിച്ചു. പരാജയ ഭീതിയില്‍ നാല്  സിറ്റിംഗ് എംല്‍എല്‍എമാരെയാണ്    ലോക്‌സഭയിലേക്ക് സിപിഎം മത്സരിപ്പിക്കുന്നത്.

മൂന്ന് കൊലക്കേസുകളിലെ പ്രതിയാണ് വടകരയിലെ സ്ഥാനാര്‍ഥി പി.ജയരാജന്‍.  ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹകായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസിലും  ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസിലെയും  അരിയില്‍ ഷുക്കൂര്‍ എന്ന യുവാവിനെ  വളഞ്ഞിട്ട് തല്ലിക്കൊന്ന കേസിലും പ്രതിയാണ് പി. ജയരാജന്‍.

പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം നിരവധി കേസുകളില്‍  പ്രതിയായ ജയരാജന്‍ രാഷ്‌ട്രീയ സ്വാധീനത്താല്‍  പല കേസുകളില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും  രാഷ്‌ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത ടി.പി. വധക്കേസിലെ മുഖ്യ ആസൂത്രകനെന്ന ആരോപണവും നിലനില്‍ക്കുന്നു. ടിപിയുടെ നാട് അടങ്ങുന്ന ഒഞ്ചിയം ഉള്‍പ്പെടുന്ന മണ്ഡലത്തിലാണ് ജനവധി തേടുന്നത്. 

കോടതി എന്ത് ഉത്തരവിട്ടാലും തനിക്ക് ബാധകമല്ലെന്ന നിലപാട് എടുക്കുന്ന പി.വി. അന്‍വര്‍ എംഎല്‍എയാണ് പൊന്നാനിയിലെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി.  ചീങ്കണ്ണിപ്പാറയില്‍ പ്രദേശവാസികളെ ഏറെ ഭയപ്പെടുത്തുന്ന  അനധികൃത തടയണ പൊളിക്കാന്‍ കോടതിയും ദുരന്തനിവാരണ അതോറിറ്റിയും ഉത്തരവ് നല്‍കിയതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ് അന്‍വര്‍. പ്രളയദുരന്തത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതായിരുന്നു അനധികൃത തടയണ. പാര്‍ട്ടിയുടെ പിന്തുണ ഉള്ളതിനാല്‍ തടയണ പൊളിക്കണ്ട എന്ന നിലപാട് സ്വീകരിക്കുകയും തടയണ അനധികൃതമെന്ന് റിപ്പോര്‍ട്ട് നല്‍കിയ റവന്യൂ ജീവനക്കാരെയെല്ലാം സ്ഥലം മാറ്റുകയും ചെയ്തു.

മറ്റൊരു കൈയ്യേറ്റക്കാരനാണ് ഇടുക്കിയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിറ്റിംഗ് എംപി കൂടിയായ ജോയ്‌സ് ജോര്‍ജ്ജ്. സര്‍ക്കാര്‍ വക കൊട്ടക്കമ്പൂര്‍ ഭൂമി തന്റെ കുടുംബസ്വത്തെന്ന തരത്തില്‍ കൈവശം വച്ചിരിക്കുകയാണ് ജോയ്‌സ് ജോര്‍ജ്. അന്‍വറിനെ പോലെ ഭൂമി തിരിച്ചു പിടിക്കാന്‍ നോട്ടീസ് നല്‍കിയ റവന്യൂ ഉദ്യോഗസ്ഥരെയെല്ലാം ജോയ്‌സ് ജോര്‍ജ് മലയിറക്കി. 

 കണ്ണൂരിലാണ് ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട   പി.കെ. ശ്രീമതി ജനവിധി തേടുന്നത്. കൂടാതെ പി.കെ. ശശി  എംഎല്‍എയുടെ പീഡനവിവാദത്തിലെ അന്വേഷണ കമ്മീഷനിലെ ഒരംഗവുമായിരുന്നു സിറ്റിംഗ് എംപി കൂടിയായ പി.കെ. ശ്രീമതി.  എംഎല്‍എയുടെ പീഡനത്തിനിരയായ യുവതിക്ക് നീതി നേടിക്കൊടുക്കുന്നതില്‍ അവര്‍മൗനം പാലിച്ചു.

ചാലക്കുടിയില്‍ ഇന്നസെന്റ് വേണ്ടെന്ന്  പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ആവശ്യപ്പെട്ടിട്ടും  ഇഷ്ടക്കാരനെ കൈവിടാന്‍ പറ്റില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു പിണറായി വിജയനും കോടിയേരിയും. പ്രവര്‍ത്തകരുടെ ഭാഷയില്‍ ചാലക്കുടിയിലേക്ക് കെട്ടി ഇറക്കിയിരിക്കുകയാണ് ഇന്നസെന്റിനെ. 

നായനാര്‍ സ്മാരക അക്കാദമിക്ക് വേണ്ടി പ്രാദേശിക നേതൃത്വം അറിയാതെ ബാര്‍ മുതലാളിയില്‍ നിന്ന് പണം പിരിച്ചതിലെ ആരോപണം നിലനില്‍ക്കെയാണ് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വാസവന്‍ സ്ഥാനാര്‍ഥിയാകുന്നത്. 

പോലീസിനെ ആക്രമിച്ച സിപിഎം ഗുണ്ടകളെ പോലീസ് സ്റ്റേഷന്‍ കൈയേറി ഇറക്കികൊണ്ടുപോയ കേസിലെ പ്രതിയാണ് ആലപ്പുഴയില്‍ മത്സരിക്കുന്ന  അരൂര്‍ എംഎല്‍എ കൂടിയായ എ.എം.ആരിഫ്. പത്തനം തിട്ടയിലെ  സ്ഥാനാര്‍ത്ഥിയും ആറന്മുളയിലെ എംഎല്‍എയുമായി  വീണാജോര്‍ജിന്റെ പേരില്‍ തെരഞ്ഞെടുപ്പിന് മതത്തെ ഉപയോഗിച്ചു എന്ന പരാതിയില്‍  സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നു. 

സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 16 മണ്ഡലങ്ങളിലെ  സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഇടുക്കി, പൊന്നാനി സീറ്റുകളില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 

കാസര്‍കോട്-കെ.പി. സതീഷ് ചന്ദ്രന്‍, കണ്ണൂര്‍-പി.കെ. ശ്രീമതി,  വടകര-പി. ജയരാജന്‍, കോഴിക്കോട്-എ. പ്രദീപ് കുമാര്‍, മലപ്പുറം-വി.പി. സാനു, ആലത്തൂര്‍-ഡോ.പി.കെ. ബിജു, പാലക്കാട്-എം.ബി. രാജേഷ്,  ചാലക്കുടി-ഇന്നസെന്റ്, എറണാകുളം-പി. രാജീവ്, കോട്ടയം-വി.എന്‍. വാസവന്‍, ആലപ്പുഴ-അഡ്വ.എ.എം. ആരിഫ്, പത്തനംതിട്ട-വീണ ജോര്‍ജ്, കൊല്ലം-കെ.എന്‍. ബാലഗോപാല്‍, ആറ്റിങ്ങല്‍-ഡോ.എ. സമ്പത്ത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായി പൊന്നാനിയില്‍ പി.വി. അന്‍വറും ഇടുക്കിയില്‍ അഡ്വ. ജോയ്‌സ് ജോര്‍ജും  മത്സരിക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. നാല് സിറ്റിങ് എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളിലുണ്ട്. സിപിഐയുടെ രണ്ട് സിറ്റിങ് എംഎല്‍എമാരടക്കം ഇടത് മുന്നണിക്കായി ആറ് സിറ്റിങ് എംഎല്‍എമാരാണ് മത്സരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.