Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ തോല്‍വി തിരിച്ചുവരുമ്പോള്‍….

സുഗതന്‍ എല്‍ ശൂരനാട്byസുഗതന്‍ എല്‍ ശൂരനാട്
Mar 10, 2019, 05:20 am IST
inVicharam

പൊതുവിദ്യാലയങ്ങളില്‍ തോല്‍വി സമ്പ്രദായം തിരിച്ചുകൊണ്ടുവരാനുള്ള നീക്കം സമ്മിശ്രഫലം ഉളവാക്കാനാണ് സാധ്യത. സ്‌കൂള്‍തലം കഴിഞ്ഞ് ഹയര്‍സെക്കന്ററി തലത്തിലെത്തുന്ന കുട്ടികള്‍ക്ക് മാതൃഭാഷ ഉള്‍പ്പെടെയുള്ള ഭാഷാവിഷയങ്ങളും മറ്റ് വിഷയങ്ങളിലെ അടിസ്ഥാന വിവരങ്ങളും അറിഞ്ഞുകൂടാത്ത സ്ഥിതിയാണ്, ചെറിയ തോതിലെങ്കിലും, ഇന്നു നിലനില്‍ക്കുന്നത്. യുപി ക്‌ളാസുകളില്‍ ഭാഷാവിഷയങ്ങളിലെ കുറവുകള്‍ പരിഹരിക്കുന്നതിനായി ഹലോ ഇംഗ്ലീഷ്, മലയാളതിളക്കം തുടങ്ങിയ പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത് ആശ്വാസമാണ്. 

കുട്ടികളില്‍ ഗുണപരമായ മാറ്റം ഇതിലൂടെ ഉണ്ടായിട്ടുമുണ്ട്. ഇത്തരം പദ്ധതികള്‍ ഭാവിയില്‍ എല്‍പി ക്‌ളാസുകളില്‍ മാത്രമായി നടപ്പാക്കുന്നതു കുറേകൂടി പ്രയോജനകരവും പ്രായോഗികവും ആയിരിക്കും. യുപി ക്ലാസ്സെത്തുന്നതിനു മുന്‍പായി ഭാഷാവിഷയങ്ങളും കണക്കിലെ അടിസ്ഥാന വിവരങ്ങളും കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ പ്രാപ്തരായാല്‍  ഉപരി ക്‌ളാസുകളിലെ പഠനപുരോഗതിയില്‍ വലിയ മാറ്റം വരും.  അദ്ധ്യാപകര്‍ക്കും ആശ്വാസമായിരിക്കും. കാരണം, ഉയര്‍ന്ന ക്‌ളാസുകളിലെ പാഠഭാഗങ്ങള്‍ കൂടുതല്‍ വിശദമായും വിശാലമായും അവതരിപ്പിക്കുവാന്‍ കഴിയും. 

രാജ്യസഭ പാസാക്കിയ പുതിയ നിയമമനുസരിച്ച് അഞ്ചാം ക്‌ളാസിലും എട്ടാം ക്‌ളാസിലും തോല്‍വി സമ്പ്രദായം തിരിച്ചുകൊണ്ടുവരുമ്പോള്‍, തോല്‍ക്കുന്ന കുട്ടികള്‍ക്കു പുനഃപരീക്ഷ നടത്താനാണു നീക്കം. ഇത് പ്രഹസനമാവാനാണ് സാധ്യത. കാരണം, സ്‌കൂളിലെ പുനഃപരീക്ഷ എഴുതിയ ആരും തോറ്റിട്ടില്ല. ഫലത്തില്‍ പഴയ ഓള്‍ പാസ് രീതിതന്നെ നടപ്പില്‍ വരും. അതിനാല്‍, ഇതിലൂടെ കുട്ടി ആര്‍ജിക്കേണ്ട അറിവുകള്‍ നേടുമെന്നു യാതൊരു ഉറപ്പുമില്ല. 

പഠനത്തില്‍ ശ്രദ്ധ കുറഞ്ഞു

തോല്‍വി സമ്പ്രദായവും ശിക്ഷണവും നിര്‍ത്തലാക്കിയതിനുശേഷം ഭൂരിഭാഗം  കുട്ടികളും  പഠനത്തില്‍ കാര്യമായി ശ്രദ്ധിക്കാതായി.  മത്സരബുദ്ധിയും ആവശ്യകതാബോധവും  കുറഞ്ഞിട്ടുമുണ്ട്. കുട്ടി അഞ്ചാം ക്‌ളാസെത്തുന്നതിനു മുന്‍പുതന്നെ അവര്‍ നേടേണ്ട അടിസ്ഥാന അറിവുകളും  (ഭാഷാവിഷയങ്ങള്‍ കൈകാര്യം ചെയ്യാനും, സംഖ്യാബോധവും ക്രിയകളും ) പഠനത്തിന്റെ പ്രാധാന്യവും മറ്റും കുട്ടി നേടിയെന്ന വസ്തുത ഓരോ അദ്ധ്യാപകനും രക്ഷിതാവിനും ബോധ്യപ്പെടണം. അങ്ങനെ ആയാല്‍ തോല്‍വി സമ്പ്രദായം ഇല്ലെങ്കില്‍പ്പോലും ഒരു പരിധിവരെ ഈ വിഷയത്തിന് പരിഹാരമാകും.  

സുഖത്തോടൊപ്പം ദു:ഖവും അറിയണം 

പരീക്ഷകളില്‍ വിജയവും പരാജയവും കുട്ടി നേരിടണം. പരാജയം നേരിട്ട വ്യക്തികള്‍ മാത്രമേ ജീവിത്തില്‍ ശോഭിച്ചിട്ടുള്ളു. അത് അവരെ ബോദ്ധ്യപ്പെടുത്തണം. ഇപ്പോഴത്തെ ഭൂരിഭാഗം കുട്ടികളും ജീവിതസുഖങ്ങളും ജയവും മാത്രം നേടിയാണു വളരുന്നത്. ജയം മാത്രം അനുഭവിച്ച കുട്ടി ജീവിത പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്ന കാഴ്ച സാധാരണമാണ്. ഫലത്തില്‍ കുട്ടികള്‍ ജീവിതം പഠിക്കുന്നില്ല. ഒരേ നാണയത്തിന്റെ ഇരു വശങ്ങളായ സുഖവും ദുഖവും കുട്ടികള്‍ അറിഞ്ഞ്് അനുഭവിക്കാന്‍ തടസ്സം നില്‍ക്കുന്നത് രക്ഷിതാക്കള്‍ തന്നെയാണ്. ‘ഞാന്‍ വളരെ കഷ്ടപ്പെട്ട് ദുരിതം അനുഭവിച്ചാണ് ഈ നിലയിലെത്തിയത്. എന്റെ മക്കള്‍ അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുവാന്‍ പാടില്ല. അവര്‍ക്ക് ഒരു കുറവും വരാന്‍ ഇടയാകരുത് ‘എന്നാണ് പല രക്ഷിതാക്കളുടെയും ഭാഷ്യം. തീര്‍ത്തും അനാരോഗ്യകരമായ കാഴ്ചപ്പാടാണത്. നമ്മുടെ പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും വിഷമതകളും സാമ്പത്തിക കാര്യങ്ങളും അറിഞ്ഞുതന്നെവേണം കുട്ടികള്‍ വളരാന്‍. ഗള്‍ഫില്‍ പണിയെടുക്കുന്ന കൂടുതല്‍പേരും അവിടുത്തെ പ്രയാസങ്ങള്‍ കുടുംബാംഗങ്ങളുമായി പങ്കുവെക്കാറില്ല. അതും തെറ്റായ രീതിയാണ്. നമ്മുടെ വീട്ടിലെ സാമ്പത്തിക സ്രോതസുകളും അതിന്റെ പ്രാധാന്യവും വിനിയോഗവും ഒക്കെത്തന്നെ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അറിഞ്ഞിരിക്കണം. ചെറുപ്രായത്തില്‍ത്തന്നെ അവരെ ചെറിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തരാക്കണം. ഇത് അവരില്‍ വലിയ മാറ്റമുണ്ടാക്കും. 

കുട്ടികളുമായി മനസുതുറക്കണം 

രക്ഷിതാക്കള്‍ ദിവസം പത്തുമിനിറ്റെങ്കിലും കുട്ടികളുമായി മനസുതുറന്നു സംസാരിക്കണം. അവരോടൊപ്പം പൊട്ടിച്ചിരിക്കാനും പൊട്ടിക്കരയാനും ചിന്തിക്കാനും കഴിയണം. സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റം കുടുംബബന്ധങ്ങളില്‍ വീഴ്‌ത്തുന്ന വിള്ളലുകളും കുട്ടികള്‍ ഇതില്‍ വീണുപോകുന്നതും പഠനത്തെ ബാധിക്കും. ഇരുപത്തിമൂന്ന് വയസ്സിനുള്ളില്‍ ഒരു കുട്ടിയും  സ്വന്തമായി മൊബൈല്‍ വാങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. പ്രൈമറി ക്ലാസുമുതല്‍ ഹയര്‍സെക്കന്ററി തലം വരെയെങ്കിലും, കുട്ടികള്‍ വീട്ടില്‍നിന്നു സ്‌കൂളില്‍പോയി തിരിച്ചുവരുന്നത് വരെയുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും രക്ഷിതാക്കളോട് അല്ലെങ്കില്‍ അദ്ധ്യാപകരോട് തുറന്നുപറയാന്‍ അവരെ പ്രാപ്തരാക്കണം. അങ്ങനെ ശീലിപ്പിക്കണം. എപ്പോഴെങ്കിലും വീട്ടുകാരുമായി ആശയങ്ങള്‍ പങ്കുവെക്കാന്‍ വൈമനസ്യം കാണിക്കുന്നുവെങ്കില്‍ ഒന്നുറപ്പിക്കാം അവന്‍ അല്ലെങ്കില്‍ അവള്‍ എന്തോ കുഴപ്പത്തില്‍ ചെന്ന് ചാടിയിട്ടുണ്ടാകും എന്ന്. പല രക്ഷിതാക്കളും കുട്ടിയെ താഴ്ന്ന ക്ലാസില്‍ കൊണ്ടെ ചേര്‍ത്തശേഷം പത്താംക്‌ളാസിലെ രക്ഷാകര്‍തൃ മീറ്റിങ്ങിനായിരിക്കും എത്തുക. കുറഞ്ഞത് രണ്ടുമാസത്തിലൊരിക്കലെങ്കിലും കുട്ടിയുടെ പഠനനിലവാരം അറിയാന്‍ രക്ഷിതാക്കള്‍ സ്‌കൂളിലെത്തണം. കുട്ടിയുടെ ജീവിത സാഹചര്യങ്ങള്‍ മനസിലാക്കാന്‍ അദ്ധ്യാപകനും കഴിയണം. കുട്ടികള്‍ വഴിതെറ്റി പോകാതിരിക്കാന്‍ ഈ കരുതല്‍ ഉപകരിക്കും. 

ബാഹ്യ ഇടപെടലുകള്‍ 

കാര്യങ്ങള്‍ ഇങ്ങനെയൊക്ക ആയിരിക്കെ തോല്‍വി സമ്പ്രദായം തിരികെ കൊണ്ടുവരുമ്പോള്‍ ഇതൊന്നും താങ്ങാന്‍ കഴിയാതെ കുട്ടികള്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കും. അത് കുട്ടികളുടെ മേലുള്ള അവകാശ ലംഘനമായി, പീഡിപ്പിക്കലായി ഒക്കെ വ്യാഖ്യാനിക്കപ്പെടും. അതൊക്കെ മുന്നില്‍ക്കണ്ട്, വരുംതലമുറയെ ജീവിതത്തില്‍ ഉടനീളം കരുത്തുള്ളവരായി, കാര്യപ്രാപ്തിയുള്ളവരായി, ലക്ഷ്യബോധമുള്ളവരായി വാര്‍ത്തെടുക്കുവാന്‍ സമൂഹം ഒരേ മനസ്സോടെ നീങ്ങേണ്ടിയിരിക്കുന്നു.  

    (ഈ വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.