കണ്ണൂര്‍: സര്‍വകലാശാലകളിലെ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ കാലാവധി വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളുടേയും ഭരണം പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലേക്ക്.
ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളുടെ തലപ്പത്തുളള സിപിഎം സഹയാത്രികരല്ലാത്ത ഉദ്യോഗസ്ഥരെയെല്ലാം നീക്കി തുടങ്ങി. സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ കാലാവധി നാലുവര്‍ഷം അല്ലെങ്കില്‍ 56 വയസ്സായി നിശ്ചയിച്ചു കൊണ്ടാണ് ഓര്‍ഡിനന്‍സ്. നിലവില്‍ 60 വയസ്സായിരുന്നു സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ കാലാവധി.
സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലായി 36 സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരാണ് ഉളളത്. യുഡിഎഫ് അധികാരത്തിലിരുന്ന സമയത്ത് നിയമിക്കപ്പെട്ട കോണ്‍ഗ്രസ് അനുകൂലികളായ ഉദ്യോഗസ്ഥരാണ് മിക്ക സര്‍വ്വകലാശാലകളിലും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാലാവധി കഴിയാത്തതിനാല്‍ ഇവരെ മാറ്റാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല പല സര്‍വകലാശാലകളിലും സിപിഎം അനുകൂലികളായ സിന്‍ഡിക്കേറ്റും പാര്‍ട്ടി സഹയാത്രികരായ വൈസ്ചാന്‍സലറും പിവിസിയും ഉള്‍പ്പെടെ നിയമിക്കപ്പെട്ടെങ്കിലും പാര്‍ട്ടി തീരുമാനങ്ങള്‍ സര്‍വകലാശാലയ്ക്കകത്ത് നടപ്പാക്കവെ സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുകയായിരുന്നു. ഇതാണ് തിരക്കിട്ട് സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥരുടെ കാലാവധി സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ സിപിഎം ഇംഗിതത്തിന് വഴങ്ങാത്ത യൂണിവേഴ്സിറ്റി രജിസ്ട്രാറെ ഏതാനും ദിവസം മുമ്പ് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് അകാരണമായി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ രജിസ്ട്രാര്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുകയും സര്‍വകലാശാലയുടെ അപ്പീല്‍ തള്ളുകയും ചെയ്തിരുന്നു. പുതിയ ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ അഞ്ചുവര്‍ഷം ബാക്കി നില്‍ക്കെ ഈ രജിസ്ട്രാറേയും നീക്കി.
കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് ഇറങ്ങിതിനെ തുടര്‍ന്ന് ഇന്നലെ തന്നെ സംസ്ഥാനത്തെ പല സര്‍വകലാശാലകളിലേയും സിപിഎം ഇതര യൂണിയനില്‍പ്പെട്ട ജീവനക്കാരുടെ സംഘടനയില്‍പ്പെട്ട സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കി ഉത്തരവിറങ്ങി. കണ്ണൂര്‍ സര്‍വകലാശാലയില്‍ മാത്രം നാലുവര്‍ഷം പൂര്‍ത്തിയായതും 56 വയസ്സ് തികഞ്ഞവരുമായ രജിസ്ട്രാര്‍, ഫൈനാന്‍സ് ഓഫീസര്‍, പരീക്ഷ കണ്ട്രോളര് എന്നിവരെ ഇന്നലെ നീക്കം ചെയ്തു.
അതേസമയം സിപിഎം സഹയാത്രികരായ ചിലരെ നീക്കം ചെയ്യാന്‍ തയ്യാറായില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിലവിലുളള സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ തസ്തികകളിലെല്ലാം സിപിഎം സഹായാത്രികരായ ഉദ്യോഗസ്ഥര്‍ എത്തുന്നതോടെ പാര്‍ട്ടി സെല്ലുകള്‍ സര്‍വകലാശാലയുടെ ഭരണം പൂര്‍ണമായും ഏറ്റെടുക്കുകയും പാര്‍ട്ടി തീരുമാനങ്ങള്‍ വിദ്യാര്ഥികളുടേമേല് അടിച്ചേല്പ്പിക്കലുമാവും ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: