കട്ടപ്പന: മൊറട്ടോറിയം കാലാവധി നീട്ടിയിരിക്കുന്നത് കര്‍ഷകരെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കാര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതൊക്കെ വെറും തട്ടിപ്പാണെന്നും മൊറട്ടോറിയം പ്രഖ്യാപനം കൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനം ഉണ്ടാവില്ലെന്നും. കര്‍ഷകവായ്‌പകള്‍ ഉടനടി എഴുതിതള്ളുകയാണ് വേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇടുക്കിയില്‍ മൂന്ന് കര്‍ഷകരാണ് കടക്കെണിമൂലം ആത്മഹത്യ ചെയ്തിരിക്കുന്നത്. പ്രളയത്തിന് ശേഷം സര്‍ക്കാര്‍ സഹായം ലഭിക്കാത്തതാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു
















