കൊല്ലം : ചിതറ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം ബഷീറിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതി ഷാജഹാന്‍ സിപിഎമ്മുകാരനാണെന്ന് സഹോദരന്‍ സുലൈമാന്‍. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നും രാഷ്‌ട്രീയമല്ലെന്നും സുലൈമാന്‍ വെളിപ്പെടുത്തി.
കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പകപോക്കലാണ് ചിതറയില്‍ കണ്ടതെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ .
അതേസമയം ഷാജഹാനും താനുമടക്കം കുടുംബം പൂര്‍ണ്ണമായും സിപിഎം അനുഭാനികളാണ്. എന്നാല്‍ പ്രരസ്യമായി പാര്‍്ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. രഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ ഷാജഹാനെ കോണ്‍്ഗരസ്സുകാരനാക്കി ചിത്രീകരിക്കുന്നതെന്നും സുലൈമാന്‍ കുറ്റപ്പെടുത്തി.
അതേസമയം ബഷീറിന്റെ കൊലപാതകം വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വ്യക്തി വൈരാഗ്യം മൂലമാണെന്ന് ബഷീറിന്റെ സഹോദരിയും കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. തെളിവെടുപ്പിനിടെ പ്രതി ഷാജഹാനും ഇത് പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ കോലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യമാണെന്നാണ് എഫ്‌ഐആറില്‍ പോലീസ് ചേര്‍ത്തിരിക്കുന്നത്.
















