കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഹിന്ദുവിനേയും ഇസ്ലാമിനേയും തമ്മിലടിപ്പിച്ച് കലാപത്തിന് ശ്രമിക്കുന്നെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.
പുല്‍വാമ ഭീകരാക്രമണത്തില്‍ ലോക രാഷ്‌ട്രങ്ങള്‍ ഇന്ത്യയെ പിന്തുണച്ചപ്പോള്‍ പാക്കിസ്ഥാനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഒരേയൊരു പാര്‍ട്ടി സിപിഎമ്മാണ്. ഇതിലൂടെ കോടിയേരി മോദി വിരുദ്ധത, ദേശീയ വിരുദ്ധതയാക്കി മാറ്റുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലും ചേര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ സഖ്യമുണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഡിഎ ഭരണത്തിലേറാന്‍ അനുവദിക്കരുതെന്ന പിണറായി വിജയന്റെ പ്രസ്താവന. അണിയറയിലെ സഖ്യം അരങ്ങത്തെത്തി. സഖ്യം തുറന്നു സമ്മതിച്ച് തെരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും സംയുക്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് കര്‍ഷകാനുകൂല്യങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയതിനാലാണ്.
ബിഡിജെഎസുമായി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















