തിരുവനന്തപുരം : ഹാരിസണ്‍ എസ്റ്റേറ്റ് ഉള്‍പ്പടെ തര്‍ക്കത്തില്‍ കിടക്കുന്ന തോട്ടങ്ങളുടെ ഭൂനികുതി സ്വികരിക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ സര്‍ക്കാരിനോട് ആലോചിച്ച ശേഷം മാത്രം മതിയെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. കൊല്ലം, കോട്ടയം, ഇടുക്കി, പത്തംതിട്ട എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് മന്ത്രി ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി കൊല്ലം ജില്ലയിലെ റിയ- പ്രിയ തോട്ടങ്ങളുടെ ഭൂനികുതി അടുത്തിടെ അടച്ച് വിവാദം ആയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന. ഉപാധികളോടെ നികുതിയെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അവകാശം ഉന്നയിക്കുന്ന തോട്ടങ്ങളുടെ ഭൂനികുതി സ്വീകരിച്ച കൊല്ലം കളക്ടറില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു. അതിനു പിന്നാലെയാണ് റവന്യു മന്ത്രി ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിയിരിക്കുന്നത്. എന്നാല്‍ തര്‍ക്കമുള്ള തോട്ടങ്ങളുടെ ഉടമസ്ഥത തെളിയിക്കാന്‍ സര്‍ക്കാര്‍ സിവില്‍ കോടതിയില്‍ കേസ് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
















