കൊച്ചി : ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ തന്നെ പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പറഞ്ഞ കോടതി സംഭവത്തില്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്ക് ദിവസങ്ങളില്‍ അവധി അനുവധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ഈ പകര്‍പ്പ് കാണിച്ചുകൊണ്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇത്തരത്തില്‍ വിമര്‍ശിച്ചത്.
ഹര്‍ജിയില്‍ വിശദമായ വാദത്തിന് മാറ്റിവെച്ചു. ഹര്‍ജിയില്‍ തീരുമാനം ആകുന്നത് വരെ ശമ്പളം അനുവദിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവും ഇട്ടിട്ടുണ്ട്.
















