സിഡിനി : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ വത്തിക്കാന്‍ മുതിര്‍ന്ന കര്‍ദ്ദിനാള്‍മാരില്‍ ഒരാളായ ജോര്‍ജ് പെല്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രായപൂര്‍ത്തിയാകാത്ത അള്‍ത്താര ബാലന്മാരെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
കത്തോലിക്കാ സഭയ്‌ക്കുള്ളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോപ്പ് ഫ്രാന്‍സിസ് അടുത്തിടെ ശക്തമായ നിലപാട് എടുത്തിരുന്നു. അതിന് പിന്നാലെയാണ് പെല്ലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 11ന് ഇയാള്‍ക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും പെല്‍ അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്നും ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെ്ത്തുകയായിരുന്നു.
വത്തിക്കാനില്‍ പോപ്പിന്റെ ഉപദേഷ്ടാവും ട്രഷററും ആയിരുന്നു ഇദ്ദേഹം. വിധി വന്നതോടെ ഈ പദവിയില്‍ നിന്നെല്ലാം പെല്ലിനെ പുറത്താക്കിയിരുന്നു.
1996ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരിക്കേ സെന്റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്‌ക്ക് ശേഷം പതിമൂന്ന് വയസ്സുകാരായ അള്‍ത്താര ബാലകരെ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നതാണ് കേസ്.
















