Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞിരാമന്റെ തുറന്നു പറച്ചില്‍; സിപിഎമ്മിനെ വെട്ടിലാക്കി

കെ.കെ. പത്മനാഭന്‍ by കെ.കെ. പത്മനാഭന്‍
Feb 23, 2019, 04:11 am IST
in Kerala

കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം എ.പീതാംബരന്റെ വീട്ടില്‍ പോയിരുന്നതായി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ തുറന്ന് പറഞ്ഞതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലേക്ക്. സ്വകാര്യ ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് പീതാംബരന്റെ വീട്ടില്‍ പോയതെന്നും അതില്‍ തെറ്റില്ലെന്നുമാണ് കുഞ്ഞിരാമന്റെ വാദം. പൊതുപ്രവര്‍ത്തകനാണെങ്കില്‍ ആദ്യം പോകേണ്ടിയിരുന്നത് കൊല്ലപ്പെട്ടവരുടെ വീട്ടിലേക്കായിരുന്നുവെന്ന്, കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീട്ടിലേക്കായിരുന്നു എന്ന വിമര്‍ശനത്തിനു മുന്നില്‍ സിപിഎമ്മിന് ഉത്തരംമുട്ടി. പീതാംബരന്‍ കൊലപാതകം നടത്തിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി പറഞ്ഞിട്ടാകുമെന്ന് ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിനുശേഷമാണ് കെ.വി.കുഞ്ഞിരാമന്‍ പീതാംബരന്റെ വീട്ടില്‍ പോയത്. പണവുമായി വന്ന് കൂടുതല്‍ പറയുന്നതില്‍ നിന്ന് വിലക്കിയെന്നാണ് കഴിഞ്ഞ ദിവസം പീതാംബരന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞത്. 

ഇരട്ടക്കൊലപാതകം വ്യക്തികള്‍ തമ്മിലുള്ള പ്രാദേശിക പ്രശ്‌നമെന്ന് സിപിഎം ആവര്‍ത്തിക്കുന്നതിനിടെ, പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കും എംഎല്‍എയ്‌ക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നു. ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍, മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി.പി. മുസ്തഫ എന്നിവര്‍ക്കെതിരായ വെളിപ്പെടുത്തലുകളാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് ഇതേക്കുറിച്ച് അറിയാമെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നത്.

പ്രതികള്‍ എത്തിയ വാഹനത്തിന്റെ ഉടമയും കൊലയാളി സംഘാംഗവുമായ സി.ജെ. സജിയെ (സജി ജോര്‍ജ്) പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തപ്പോള്‍ കെ.വി.കുഞ്ഞിരാമന്റെ നേതൃത്വത്തിലെത്തിയ സിപിഎം നേതാക്കള്‍ മോചിപ്പിച്ചതായി ആരോപണമുണ്ട്. കൊലപാതകം നടന്നതിന്റെ പിറ്റേന്ന്, രാത്രി 8.30നു ശേഷം വെളുത്തോളി പാക്കം ചെറോട്ടിയിലെ ഊടുവഴിയില്‍ സജിയുടെ വാഹനം കണ്ടു. വാഹനം പൊലീസ് പരിശോധിക്കുന്നതിനിടെ സജി സ്ഥലത്തെത്തി. തുടര്‍ന്നു സജിയെ സ്‌റ്റേഷനിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പ്രാദേശിക നേതാക്കള്‍ക്കൊപ്പം കെ.വി. കുഞ്ഞിരാമന്‍ സ്ഥലത്തെത്തി പൊലീസിനെ ഭീഷണിപ്പെടുത്തി. ബലം പ്രയോഗിച്ചു കാറിന്റെ ഡോര്‍ തുറന്നു സജിയെ പുറത്തിറക്കി ഇവരുടെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. 

പിറ്റേന്നു മറ്റു പ്രതികള്‍ക്കൊപ്പം സജി അന്വേഷണ ഉദേ്യാഗസ്ഥനു മുന്നില്‍ ഹാജരാവുകയായിരുന്നു. പ്രദേശത്ത് നിരന്തരം സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം കല്യോട്ട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള യുവജന വാദ്യകലാസംഘം ഓഫിസ് തീവച്ചു നശിപ്പിച്ചതിനു പിന്നാലെ തൊട്ടടുത്ത് ഉദ്ഘാടനത്തിനൊരുങ്ങിയ സിപിഎം ഓഫീസ് തകര്‍ത്തിരുന്നു. പിറ്റേദിവസം കെ.കുഞ്ഞിരാമന്‍ സിപിഎം ഓഫീസ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ‘ഇതു ചെയ്തവന്റെ കൈ വെട്ടിയിട്ടുമതി ബാക്കി നടപടികള്‍’ എന്ന് കൂടിനിന്ന അണികളോടു പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.