കൊച്ചി: കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍,സിപിഎം നേതാക്കളുടെ പോര് ശക്തിപ്പെടുന്നു. മലബാര്‍ ഭരിക്കുന്നതാരെന്ന പാര്‍ട്ടിയിലെ തര്‍ക്കം തീര്‍ക്കാനും ഈ അരുംകൊലയെ അവസരമാക്കുകയാണ് സിപിഎം.
കണ്ണൂരും കാസര്‍കോട്ടും പാര്‍ട്ടി അടക്കി ഭരിക്കുന്ന പി. ജയരാജനെ ഒതുക്കി ആധിപത്യം ഉറപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും രണ്ട് ജയരാജന്മാരും ചേര്‍ന്ന് നീക്കം ശക്തമാക്കിയിരിക്കുകയാണ്.
പാര്‍ട്ടിയെ രക്ഷിച്ച്, പി. ജയരാജനില്‍ കുറ്റം ചുമത്താനാണ് പിണറായി വിജയന് കൊലപാതകത്തെ തള്ളിപ്പറയുന്നത്. പാര്ട്ടിക്കാര് നടത്തിയ കൊലയെ കോടിയേരിയും തള്ളി. തന്റെ ആജ്ഞാനുവര്ത്തികള്ക്ക് പാര്‍ട്ടിയുടെ സംരക്ഷണം ഉറപ്പിക്കാറുള്ള പി. ജയരാജന് കനത്ത പ്രഹരമാണിത്.
പാര്‍ട്ടി ആസൂത്രണം ചെയ്യുന്ന കൊലപാതക പദ്ധതികള്‍ നടപ്പിലാക്കുന്ന പി. ജയരാജന് നിയന്ത്രിച്ച് നടത്തിയതാണ് പെരിയ കൊലപാതകവും. പാര്‍ട്ടിക്കുവേണ്ടിത്തന്നെ ചെയ്തത്. എന്നാല്‍, കോടിയേരിയുടെ യാത്രയും സര്‍ക്കാരിന്റെ 1000 ദിവസാഘോഷവും നടക്കുമ്പോള്‍ കൃത്യം നടത്തിയത് ഇവരിരുവരേയും ചൊടിപ്പിച്ചു. പി. ജയരാജന് തന്റെ മേല്‍ക്കോയ്മ സ്ഥാപിക്കാനും മറ്റു പരിപാടികള്‍ക്ക് നിറം കുറയ്ക്കാനുമാണ് ഇപ്പോള്‍ നടപ്പാക്കിയത്. മറ്റ് കണ്ണൂര്‍ നേതാക്കളോടുള്ള വെല്ലുവിളിയുമായിരുന്നു അത്.
കോടിയേരിയുമായി നേരില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് പിണറായി വിജയന് പ്രതികരിച്ചത്. തലേന്ന് ചോദ്യത്തിന് മിണ്ടാതെ പോയ പിണറായി, രണ്ടുദിവസമായി ആവര്‍ത്തിച്ച് കൊലപാതകത്തെ അപലപിച്ചത് അങ്ങനെയാണ്. കൊല്ലപ്പെട്ടവരോടുള്ള ആദരമോ കൊലപാതകത്തിലെ കുറ്റബോധമോ സമാധാനത്തിനുള്ള താല്പര്യമോ അല്ല, ഒരു എതിരാളിയെക്കൂടി ഇല്ലാതാക്കാനുള്ള നീക്കമാണ് ഈ ഏറ്റുപറയലെന്നു ചുരുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: