ഇടുക്കി: വേനല്‍ക്കാലം അവസാനിക്കാന്‍ മൂന്ന് മാസംകൂടി അവശേഷിക്കെ സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു. രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ 38.2 ഡിഗ്രി സെല്‍ഷ്യസാണ് തിരുവനന്തപുരം സിറ്റിയില്‍ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ചൂടാണിത്.
2017 ഫെബ്രുവരി 17ലെ 37.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതിന് മുമ്പ് വരെയുള്ള റെക്കോര്‍ഡ്. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2016 മുതല്‍ തിരുവനന്തപുരത്ത് ഓരോ വര്‍ഷവും ചൂടേറിവരുന്നതായി വ്യക്തമാണ്. ചൊവ്വാഴ്ച പുനലൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ താപനില 37.5 വരെയായി ഉയര്‍ന്നെങ്കിലും നിലവില്‍ അല്പം കുറവുണ്ട്.
പുനലൂര്‍-36.6, ആലപ്പുഴ-35.6, കോട്ടയം-36.5, കൊച്ചി-33.2, പാലക്കാട്-36.4, കോഴിക്കോട്-36, കണ്ണൂര്‍-38 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് പ്രധാന സ്ഥലങ്ങളിലെ താപനില. കേരളത്തില്‍ നിലവില്‍ ഫെബ്രുവരി മാസം ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത് പുനലൂരാണ്, 1975 ഫെബ്രുവരി അഞ്ചിന് ഇത് 40.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: