കൊച്ചി: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന വാര്‍ഷികസമ്മേളനം 16, 17 തീയതികളില്‍ എളമക്കര ഭാസ്കരീയം ഓഡിറ്റോറിയത്തില്‍. എം.എ. കൃഷ്ണന്റെ നവതി സമാദരണ സദസ്സിനും വേദിയാകുന്ന വാര്‍ഷികാഘോഷത്തിന് ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ ദേശീയ നാടന്‍ നൃത്ത കലോത്സവത്തോടെയാണ് തുടക്കം കുറിക്കുക. 14ന് വൈകിട്ട് ആറിന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ദേശീയ നൃത്തോത്സവം ഉദ്ഘാടനം ചെയ്യും.
കേരളത്തിനു പുറമേ മണിപ്പൂര്‍, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, മിസോറാം, അസാം, ആന്ധ്രാപ്രദേശ്, രാജസ്ഥാന്, ജമ്മു-കശ്മീര്‍, അരുണാചല്‍പ്രദേശ്, മേഘാലയ, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങള്‍ കാണികള്‍ക്ക് മുന്നിലെത്തും. ദിവസവും വൈകിട്ട് ആറിനാണ് നൃത്താവിഷ്ക്കാരം.
വാര്‍ഷികസമ്മേളനം 16ന് രാവിലെ 9.30ന് പിഗുരൂസ് ന്യൂസ് പോര്‍ട്ടല്‍(കാലിഫോര്‍ണിയ) ചീഫ് എഡിറ്റര്‍ ശ്രീഅയ്യര്‍ ഉദ്ഘാടനം ചെയ്യും. പി. നാരായണക്കുറുപ്പ് അധ്യക്ഷനാകും. പി. വത്സല മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് കാവ്യകേളി സദസ്, മൂന്നിന് എം.പി. ശങ്കുണ്ണിനായര് അനുസ്മരണത്തില്‍ ഐഎസ് കുണ്ടൂര്‍ അധ്യക്ഷനാകും. ഡോ. പി.കെ. മാധവന് അനുസ്മരണ പ്രഭാഷണം നടത്തും. നാലിന് വിചാരസഭ. വിഷയം- കമ്മ്യൂണിസം പരാജയപ്പെട്ട പ്രത്യയശാസ്ത്രം. ഡോ. ജെ. പ്രമീളാദേവി അദ്ധ്യക്ഷയാകും. എന്‍.എം. പിയേഴ്സണ്‍, എം.വി.ബെന്നി, കെ.പി. ശശിധരന്, മുരളി പാറപ്പുറം, കുമാര്‍ ചെല്ലപ്പന്, എന്‍. സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. കെ. വേണു വിഷയം അവതരിപ്പിക്കും.
ആറിന് ദുര്‍ഗാദത്ത പുരസ്കാരം കാവാലം അനിലിന് സമ്മാനിക്കും. പി. ബാലകൃഷ്ണന് അധ്യക്ഷനാകും, കാവാലം ശശികുമാര്‍, പി. നാരായണക്കുറുപ്പ്, കല്ലറ അജയന്, ജി. മഹേഷ് എന്നിവര്‍ പങ്കെടുക്കും. ഏഴിന് മേജര്‍സെറ്റ് കഥകളി- രുഗ്മാംഗദ ചരിതം. 17ന് രാവിലെ 10ന് നവതി സമാദരണ സഭ സിംല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. മകരന്ദ്. ആര്. പരഞ്ജ്പെ ഉദ്ഘാടനം ചെയ്യും. മഹാകവി അക്കിത്തം അദ്ധ്യക്ഷനാകും. ബാബ യോഗേന്ദ്രജി എം.എ. കൃഷ്ണനെ അനുമോദിക്കും. പ്രതിനിധി സഭയില്‍ തപസ്യ ജനറല്‍ സെക്രട്ടറി സി. രജിത്കുമാര്‍, ദക്ഷിണ ക്ഷേത്രീയ പ്രമുഖ് കെ. ലക്ഷ്മീനാരായണന്‍, ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: