ഇടുക്കി: ജനുവരി 8, 9 തിയതികളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടന്ന ദേശീയ പണിമുടക്ക് ആകസ്മിക അവധിയാക്കി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഇതോടെ ഖജനാവിന് നഷ്ടം കോടികള്‍.
പണിമുടക്ക് ദിവസം ഓഫീസുകളില്‍ എത്താതിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമാണ് അര്‍ഹതപ്പെട്ട അവധിയായി അനുമതി നല്കി പൊതുഭരണവകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ഇത് സാധാരണ അവധിയില്‍നിന്ന് കുറവ് ചെയ്യും. ജീവനക്കാരും അധ്യാപകരും പണിമുടക്കിയതോടെ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. പ്രളയത്തിന് പിന്നാലെ ഇത്തരമൊരു സമരം നടത്തിയതിനെതിരെ ശക്തമായ ജനരോഷവും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് പണിമുടക്കിയ ദിവസത്തെ ശമ്പളം ഖജനാവില്‍ നിന്ന് നല്‍കുന്നത്. സാധാരണയായി പണിമുടക്കുകള്‍ വരുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലയ്ക്കാതിരിക്കാന്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കാറുണ്ട്. ഇങ്ങനെ വന്നാല്‍ വരാത്തവര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: