Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാര്‍ട്ടിച്ചട്ടത്തിലെ തമ്പ്രാന്‍മാര്‍

എം. പി. ബിപിന്‍ by എം. പി. ബിപിന്‍
Feb 13, 2019, 01:33 am IST
in Vicharam

സ്ത്രീകള്‍ക്കുനേരെ മാര്‍കിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നിരന്തരം ചൊരിയുന്ന അവഹേളനം കേരളത്തിന് ആകെ അപമാനകരമായിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ. സ്ത്രീവിരുദ്ധ മാര്‍ക്സിസ്റ്റ് നേതാക്കളുടെ നിരയില്‍ ഏറ്റവും അവസാനമായി കടന്നുവന്നു സ്ത്രീകളെ അധിക്ഷേപിച്ചതും അപമാനിച്ചതും മൂന്നാര്‍ എംഎല്‍എ രാജേന്ദ്രന്‍ ആണ്. ‘അവള് ബോധമില്ലാത്തോള്. ഐഎഎസ്  കിട്ടിയെന്ന് പറഞ്ഞ് കോപ്പ് ഒണ്ടാക്കാന്‍ വന്നിരിക്കുന്നു’. ഒരു സ്ത്രീയെ കുറിച്ചാണ് പൊതുജന മധ്യത്തില്‍വച്ച് പരസ്യമായി എംഎല്‍എ ഇതുപറഞ്ഞത്.  അവിടംകൊണ്ടും ജനപ്രതിനിധിയായ, ജനസേവകനായ രാജേന്ദ്രന്‍ നിര്‍ത്തിയില്ല, പിന്നെയും തരംതാണ ശകാരവാക്കുകള്‍ കൊണ്ട് ഭര്‍ത്സനം തുടര്‍ന്നു. 

ദേവികുളം സബ്കളക്ടര്‍ ഡോ. രേണു രാജിനെ ആണ് പരസ്യമായി അധിക്ഷേപിച്ചത്. അനധികൃതമായി കെട്ടിപ്പൊക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് സബ്കളക്ടര്‍ സ്റ്റോപ്പ്‌മെമ്മോ നല്‍കിയതാണ്  എംഎല്‍എയെ ചൊടിപ്പിച്ചത്. എംഎല്‍എ എന്ന് സബ്കളക്ടര്‍ വിളിച്ചുവെന്ന് രാജേന്ദ്രന്‍ പരാതി പറയുന്നത് എന്തോ വലിയ തെറ്റുചെയ്ത മട്ടിലാണ്. എംഎല്‍എയെ പിന്നെ എന്തു വിളിക്കണം?  സവര്‍ണ മേധാവിത്വത്തിന്റെ പേരില്‍ ആ പാര്‍ട്ടിതന്നെ നിരന്തരം ആക്രോശിക്കുന്ന  ഇക്കാലത്ത് എംഎല്‍എയെ ‘തമ്പ്രാന്‍’ എന്നാണോ വിളിക്കേണ്ടിയിരുന്നത് എന്ന് ‘പെരുമാറ്റച്ചട്ടം’ നോക്കി ഒന്ന് വിശദീകരിക്കുന്നതു നന്നായിരിക്കും. 

ലാന്‍ഡ്മാഫിയയെ തൊട്ടാല്‍ മണിക്കും രാജേന്ദ്രനും ഒക്കെ നോവും. കുറേനാള്‍മുന്‍പ്  മൂന്നാറില്‍ സ്ത്രീകള്‍ നടത്തിയ ഐതിഹാസിക സമരം ഓര്‍മയുണ്ടാകുമല്ലോ. പെമ്പിളകളെ  മറന്നാലും മന്ത്രി  മണി അവര്‍ക്കു ചാര്‍ത്തിക്കൊടുത്ത അപമാനകരവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ മലയാളി മറക്കില്ല. സമരം ചെയ്ത  പെമ്പിളൈ ഒരുമൈക്കാരെ ‘മറ്റേപണി’ എന്നൊക്കെ പറഞ്ഞു മന്ത്രി അപമാനിച്ചതു ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഒരാഴ്ച മുന്‍പാണ് സ്ത്രീയെ അപമാനിച്ചതിന് മറ്റൊരു കേരളമന്ത്രിയുടെ പേരില്‍ കേസെടുത്തത്. സര്‍വ്വജ്ഞപീഠം കയറിയെന്നുനടിക്കുന്ന മന്ത്രി സുധാകരന് എതിരെ സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് കേസ് എടുക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കി. 2016ല്‍ പോലീസില്‍ കൊടുത്ത പരാതിയില്‍ കേസ് എടുക്കാത്തതുകൊണ്ടാണ് സ്ത്രീക്ക് കോടതിയില്‍ പോകേണ്ടിവന്നത്. ‘ഒരു പൊതുപരിപാടിയില്‍ എന്നെ കൈചൂണ്ടി എടീ പോടീ എന്നൊക്കെ വിളിച്ചു. രാവിലെ ഒരു സാരീം ചുറ്റിക്കൊണ്ട് വന്നാല്‍ ഇവള്‍ക്ക് വേറെ പരിപാടി ആയിരുന്നു.’ പൊതുസമ്മേളനത്തില്‍  മൈക്കിലുടെയാണ് ഇതൊക്കെ മന്ത്രി വിളിച്ചുപറഞ്ഞത് എന്ന്  ഇരയായ സ്ത്രീ പറയുന്നു. 

പാര്‍ട്ടിനേതാക്കളുടെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കു പാര്‍ട്ടിയും പിന്തുണ നല്‍കുന്നുവെന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. അതാണ് വീണ്ടു വീണ്ടും അവരെ സ്ത്രീവിരുദ്ധരാകാന്‍ പ്രേരിപ്പിക്കുന്നത്. 2017ല്‍ മുഖ്യമന്ത്രിതന്നെ പറഞ്ഞു, എം.എം. മണി സ്ത്രീവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല എന്ന്. ഇത് ഒരു പ്രോത്സാഹനം ആയി അവര്‍ എടുത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. രേണുരാജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ‘പരി ശോധിക്കും’ എന്ന് മാത്രം പറഞ്ഞു ഇടുക്കി ജില്ലാസെക്രട്ടറി തടിതപ്പിയത്  കേരളം കണ്ടല്ലോ. ഇതൊക്കെ കൂടാതെ പാര്‍ട്ടി്ക്ക് സുപ്രീം കോടതിക്ക് തുല്യമായ ഒരു സമാന്തര നിയമസംവിധാനവും ഉണ്ട്. എംഎല്‍എ ശശി്ക്ക് എതിരെ പീഡനം ഉന്നയിച്ച പാര്‍ട്ടിപ്രവര്‍ത്തകയുടെ പരാതി പാര്‍ട്ടിയുടെ കോടതി  തീര്‍പ്പാക്കിയത് സമൂഹം കണ്ടു. പാര്‍ട്ടിക്കു സ്ത്രീകളോടുള്ള സമീപനവും നിലപാടും ആണ് ഇത് കാണിക്കുന്നത്. നവോത്ഥാനമതില്‍ കെട്ടാന്‍ വനിതകളെ വിളിച്ചപ്പോള്‍ എന്തെല്ലാമാണ് സര്‍ക്കാര്‍ പറഞ്ഞത്? സ്ത്രീപുരുഷ സമത്വം, സ്ത്രീസുരക്ഷ എന്നിവയൊക്കെയാണ് നവോത്ഥാനം എന്ന്.  മതിലിനുപോകാന്‍ നിര്‍ബന്ധിതരായ കുടുംബശ്രീ, തൊഴിലുറപ്പു സ്ത്രീകള്‍ മതിലിനു നില്‍ക്കേണ്ടിവന്ന തങ്ങളുടെ നിര്‍ഭാഗ്യമോര്‍ത്തു ദുഃഖിക്കുകയാണിന്ന്. ഓരോദിവസവും പുറത്തുവരുന്ന പാര്‍ട്ടിക്കാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍കേട്ട് അവര്‍ ലജ്ജിച്ചു തലകുനിക്കുന്നു. ഒപ്പം പിണറായി പറയുന്ന നവോത്ഥാന കേരളവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

India

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.