Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തെളിമയുള്ള കവിതകള്‍

ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍ by ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍
Feb 10, 2019, 03:28 am IST
in Varadyam

കാലത്തോട് സര്‍ഗാത്മകമായി പ്രതികരിക്കുന്ന 29 മികച്ച കവിതകളുടെ സമാഹാരമാണ് ‘മഴ നനഞ്ഞുപോയ പെങ്ങള്‍.’ കേസരി മുഖ്യപത്രാധിപരും  ആര്‍എസ്എസ് സഹപ്രാന്തപ്രചാര്‍ പ്രമുഖുമായ ഡോ. മധുമീനച്ചിലിന്റെ പ്രഥമകവിതാസമാഹാരമാണിത്. ആശയസൗന്ദര്യവും ആവിഷ്‌ക്കാരമികവുമൊത്തിണങ്ങിയ ഈ സമാഹാരത്തിലെ രചനകള്‍ ആത്മീയവും സാമൂഹികവും വൈയക്തികവുമായ ഭാവാവസ്ഥകളെ സാകല്യബോധത്തോടെ പ്രകാശിപ്പിക്കുന്നതില്‍ അനിതരസാധാരണമായ പാടവമാണ് പ്രദര്‍ശിപ്പിക്കുന്നത്. 

ആര്‍ഷമെന്നു വ്യവഹരിക്കാവുന്ന ബൃഹദ്പാരമ്പര്യത്തിന്റെ തേജസ്സ് പ്രസരിക്കുന്ന കവിതകള്‍ ദേശാഭിമാനത്തിന്റെ ഉന്നതമായ ഭാവുകത്വത്തെ ആത്മസാത്കരിക്കുന്നു. കേരളീയമെന്നു വ്യവഹരിക്കാവുന്ന പ്രാദേശിക പാരമ്പര്യത്തിന്റെ വെളിച്ചം വിതറുന്ന കവിതകള്‍ ഐതിഹ്യനിഷ്ഠമായ ലോകബോധത്തിന്റെ ഉള്‍പ്പൊരുളിലേക്ക് അനുവാചകരെ കൊണ്ടുപോകുന്നു. ആത്മാംശത്തിന്റെ നിറവുള്‍ക്കൊള്ളുന്ന രചനകളിലും സാത്വികമായ ക്രിയാംശത്തെ സന്നിവേശിപ്പിക്കുന്നതില്‍ മധുമീനച്ചില്‍ എന്ന കവി ദത്തശ്രദ്ധനാണ്.  ആര്‍ദ്രതയുടെ അര്‍ത്ഥം പൊലിപ്പിച്ചുകാട്ടുന്ന വികാരപ്രധാനങ്ങളായ കവിതകള്‍ കവിയുടെ ജീവിതദര്‍ശനത്തിന്റെ നേര്‍ക്കാഴ്ചകളാണ്. 

മനുഷ്യജന്മത്തിന്റെ പ്രഹേളികാസമാനമായ അവസ്ഥാന്തരങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ വൈദികദര്‍ശനമാണ് ഈ കവിക്ക് വെളിച്ചമേകുന്നത്. ധ്വനിയുടെ കല ശരിയായി ഉള്‍ക്കൊണ്ടതിന്റെ അടയാളങ്ങളും ഈ കാവ്യസമാഹാരത്തിലെ രചനകളില്‍ പ്രകടമാവുന്നുണ്ട്. സുഗതകുമാരിയുടെ ഹ്രസ്വമെങ്കിലും മര്‍മ സ്പര്‍ശിയായ അവതാരിക മധുവിന്റെ കാവ്യലോകത്തിലേക്ക് പ്രവേശിക്കുവാനാഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയാണ്. 

സുഗതകുമാരിയുടെ അളന്നുമുറിച്ച വാക്കുകള്‍ ശ്രദ്ധിക്കുക. ”കവിതയെ ആരാധിക്കുന്ന ഒരു മനസ്സാണ് ഡോ. മധുമീനച്ചിലിന്റേത്. ഒരു ദേവീവിഗ്രഹത്തിന്റെ മുന്നിലെന്ന പോലെ അദ്ദേഹം കവിതയുടെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നു. സ്‌നേഹമാണ് അദ്ദേഹത്തിന്റെ നിവേദ്യം. പുരാതനവും ആര്‍ഷവുമായ സംസ്‌ക്കാരത്തില്‍ അടിയുറച്ചതാണ് അദ്ദേഹത്തിന്റെ  വിശ്വാസങ്ങള്‍”. സുഗതകുമാരിയുടെ ഈ നിരീക്ഷണങ്ങളില്‍ നിന്നുതന്നെ മധുവിന്റെ കാവ്യലോകത്തിന്റെ പൊതുഭാവം വ്യക്തമായി തെളിയുന്നുണ്ട്. 

ബഹുഭാഷാ പണ്ഡിതനും കവിയുമായ പി. നാരായണക്കുറുപ്പിന്റെ ആസ്വാദനവും മധു മീനച്ചിലിന്റെ കാവ്യപ്രപഞ്ചത്തിന് കരുത്തേകുന്നുണ്ട്. കാവ്യബിംബങ്ങളുടെ നിര്‍മിതിയില്‍ മധുമീനച്ചിലിനുള്ള സിദ്ധി സ്പഷ്ടമാകുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ഈ സമാഹാരത്തിലെ രചനകളിലുള്‍ച്ചേര്‍ന്നിട്ടുണ്ട്. കല്‍ക്കണ്ടമധുവൂറുന്ന രാമായണശീലുകൊണ്ട് നാവില്‍ കാവ്യോപാസനയുടെ ഹരിശ്രീ കുറിച്ച അച്ഛനും, കവിതയുടെ കനല്‍ കരളില്‍ പകര്‍ന്നുതന്ന അവധൂതഗുരുവിനുമുള്ള ശ്രദ്ധാഞ്ജലിയാണ് ഈ കാവ്യസമാഹാരമെന്ന് ആമുഖത്തില്‍ കവി രേഖപ്പെടുത്തിയിട്ടുണ്ട്. 

ഭാരതത്തിന്റെ സനാതനത്വവും വിശ്വവന്ദ്യതയും ജ്ഞാനമഹിമയും ഉചിതമായ വാക്കുകളിലൂടെ അവതരിപ്പിക്കുവാന്‍ കവിക്ക് സാധിച്ചുവെന്ന വസ്തുത നിസ്തര്‍ക്കമാണ്. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കവിതയേതെന്ന ചോദ്യത്തിന് എന്റെ ഉത്തരം ‘ചിന്നമ്മു’ എന്നാണ്. എവിടെ നിന്നോ താന്‍ പാര്‍ക്കുന്ന ഇടത്തിലേക്ക് അഭയം തേടി എത്തിയ ‘ചിന്നമ്മു’ എന്ന പൂച്ച ജന്മാന്തരബന്ധത്തിന്റെ പൊരുളാണെന്ന സത്യബോധത്തിലേക്ക് കവിചിത്തമുണരുന്നു. 

ചിന്നമ്മുവിന്റെ മഴ നനഞ്ഞുള്ള ദയനീയമായ വരവും പിന്നീടവള്‍ സ്വാതന്ത്ര്യബോധത്തോടെ വീട്ടില്‍ പെരുമാറിപ്പോന്നതും ഒട്ടൊക്കെ വിസ്തരിച്ചു തന്നെ കവി വിവരിക്കുന്നുണ്ട്. തിര്യക്കുകളെ ശല്യമായി കാണുന്ന സഹൃത്തുക്കള്‍ കവി വീട്ടിലില്ലാതിരുന്ന സമയത്ത് ചിന്നമ്മുവിനെ ചാക്കിലാക്കി ദൂരെ കളയുകയാണ്. കവിമനസ്സില്‍ ചിന്നമ്മുവിന്റെ സ്ഥാനം മുന്തിയതത്രേ. 

ദാര്‍ശനികമായ പ്രപഞ്ചവീക്ഷണം, അകൃത്രിമമായ ഭാഷാശൈലി, മഴയും നിലാവും ബാല്യകാലവും മിന്നലും മയില്‍പ്പീലിയും സന്ധ്യകളും സൂര്യചന്ദ്രന്‍മാരും പരല്‍മീനും ഉത്സവാഘോഷങ്ങളും ബിംബരൂപത്തില്‍ ആവിഷ്‌കരിക്കാനുള്ള കവിത്വസിദ്ധി എന്നിവ എടുത്തുപറയേണ്ടത് തന്നെയാണ്. പി.നാരായണക്കുറുപ്പിന്റെ ആസ്വാദനക്കുറിപ്പാകട്ടെ ഈ കാവ്യസമാഹാരത്തിന് കൈവന്ന മറ്റൊരു വരപ്രസാദവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.