Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വനിതാ ശാക്തീകരണത്തിന്റെ കേരള മാതൃക!

Janmabhumi Online by Janmabhumi Online
Jan 29, 2019, 05:11 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

വനിതാ ശാക്തീകരണത്തിന്റെ ”സമുജ്വല” മുഹൂര്‍ത്തങ്ങളാണ് സംസ്ഥാനത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ഒരു വനിതാ ഐപിഎസ് ഓഫീസറുടെ ആത്മാര്‍ത്ഥമായ നിലപാടുകള്‍ക്കുനേരെയാണ് അരിവാളും ചുറ്റികയും ചീറിയടുത്തിരിക്കുന്നത്. അതത് ഭരണകക്ഷിയുടെ പിണിയാളുകളെ പോലെ പ്രവര്‍ത്തിക്കേണ്ടവരാണ് ഉദ്യോഗസ്ഥവൃന്ദം എന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാരിനുള്ളത്.

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരണഘടനയ്‌ക്കും സുപ്രീംകോടതി വിധി പാലിക്കാനുമായി നിലകൊള്ളുന്നവരാണെന്ന് രായ്‌ക്കുരാമാനം വിളിച്ചുകൂവുമ്പോഴാണ് ക്രിമിനലുകളെതേടി പാര്‍ട്ടി ഓഫീസിലെത്തിയ ഐപിഎസ് ഓഫീസറെ ചട്ടവിരുദ്ധമായി തൂക്കിയെറിഞ്ഞിരിക്കുന്നത്.

പോലീസ് സ്റ്റേഷനില്‍ ബോംബുണ്ടാക്കുമെന്നും അക്രമികളെ തടഞ്ഞുവെച്ചാല്‍ ജനപ്രതിനിധികള്‍ക്കൊപ്പം ചേര്‍ന്ന് സ്റ്റേഷന്‍ കയ്യേറുമെന്നും പ്രഖ്യാപിക്കുകയും അത് നടപ്പില്‍വരുത്തുകയും ചെയ്യുന്ന പാര്‍ട്ടിയുടെ സര്‍ക്കാരിന് ഇതൊക്കെ അഭിമാനമാവാം.

എന്നാല്‍ ജനാധിപത്യ സംവിധാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ജനസാമാന്യത്തെ സംബന്ധിച്ച് ഇതൊക്കെ രാക്ഷസീയതയാണ്. പോക്‌സോകേസില്‍ പിടിയിലായ പാര്‍ട്ടിക്കാരെ കാണാന്‍ അനുവദിക്കാത്തതിന് പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ഡിസിപി ചൈത്ര തെരേസ ജോണ്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡു ചെയ്തത്.

പ്രതികളെ ഒളിപ്പിക്കാനുള്ള ഇടത്താവളമായി പാര്‍ട്ടി ഓഫീസ് മാറുമ്പോള്‍ അത് ക്രിമിനാലയമാവുകയാണ്. അങ്ങനെവരുമ്പോള്‍ പാര്‍ട്ടി വാലാട്ടികളല്ലാത്ത ഓഫീസര്‍മാര്‍ക്ക് അവിടെ കയറി അക്രമികളെ പിടിക്കാതെ വയ്യ. പാര്‍ട്ടിഓഫീസുകള്‍ വിശുദ്ധ കേന്ദ്രങ്ങളൊന്നുമല്ലല്ലോ. സാധാരണ വീടുകള്‍ പോലെയേ അവയുമുള്ളൂ. അക്രമി വീട്ടില്‍ കഴിയുമ്പോള്‍ പോലീസുകാര്‍ അവരെ അവിടെയെത്തി പിടികൂടാറില്ലേ? പിന്നെ പാര്‍ട്ടിഓഫീസുകള്‍ക്ക് മാത്രമെന്താണ് പ്രത്യേക അവകാശം? ഭരണഘടനയില്‍ അങ്ങനെയെന്തെങ്കിലും വ്യവസ്ഥയുണ്ടോ? ഗുണ്ടാരാജ് നടക്കുമ്പോള്‍ ഉത്തരവാദിത്തമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നോക്കിയിരിക്കാനാവില്ല. അഥവാ അങ്ങനെയുണ്ടെങ്കില്‍ അവര്‍ ആ ഫോഴ്‌സില്‍ ഇരിക്കാന്‍ അര്‍ഹരുമല്ല.

സിപിഎം ഭരിക്കുമ്പോള്‍ സ്റ്റേഷന്‍ഭരണം പാര്‍ട്ടിക്കാണെന്ന് പറയുന്നതുപോലെയാണ് കാര്യങ്ങള്‍. വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമാണ് ചൈത്രയുടെ നേതൃത്വത്തില്‍ പോലീസ് പാര്‍ട്ടിഓഫീസില്‍ എത്തി തിരച്ചില്‍ നടത്തിയത്. എന്നാല്‍ പാര്‍ട്ടി കങ്കാണിമാരായ പോലീസുകാര്‍ ഫോഴ്‌സിലുള്ളതിനാല്‍ വിവരം ചോര്‍ന്നു. അതിനാല്‍തന്നെ ഡിസിപിക്ക് വിചാരിച്ചതുപോലെ മുന്നോട്ടു പോകാനായില്ല.

പോലീസ് ഉദ്യോഗസ്ഥരെ ഭരണസ്വാധീനത്തില്‍ എന്തും ചെയ്യാന്‍ മടികാണിക്കില്ല എന്ന സന്ദേശമാണ് ചൈത്രക്കെതിരെയുള്ള നടപടിയിലൂടെ മുഖ്യമന്ത്രി സമൂഹത്തിന് നല്‍കിയിരിക്കുന്നത്. തങ്ങളുടെ രാഷ്‌ട്രീയ ഗുണ്ടായിസത്തിന് അരുനില്‍ക്കാത്തവര്‍ ‘കടക്ക് പുറത്ത്’ എന്ന് ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ആരാധനാലായത്തിലെ ചിട്ടവട്ടങ്ങളെ കീഴ്‌മേല്‍ മറിക്കാന്‍ വനിതാ ശാക്തീകരണമെന്ന മ്ലേച്ഛരാഷ്‌ട്രീയമുയര്‍ത്തി മതില്‍ പണിതവര്‍ വനിതകളോട് എങ്ങനെയാണ് പെരുമാറുന്നതെന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇതുവഴി കിട്ടുന്നത്.

ഗുണ്ടായിസവും രാഷ്‌ട്രീയവും ഒന്നാണെന്ന് ധരിച്ചുവശായ വൃകോദരസംസ്‌കാരമാണ് കേരള സര്‍ക്കാരിനുള്ളത്. ഏത് കാര്യമെടുത്ത് നോക്കിയാലും അതില്‍ അവരുടെ നീചരാഷ്‌ട്രീയത്തിന്റെ മേമ്പൊടി കാണാം. ഉള്ളസമയത്ത് ഉള്ളതൊക്കെ തട്ടിക്കൂട്ടുകയെന്ന പൈശാചികതയ്‌ക്ക് കൂട്ടുനില്‍ക്കാത്തവരെ ഒന്നിനും അനുവദിക്കില്ലെന്ന സന്ദേശം പടര്‍ത്തുക വഴി സമൂഹത്തെ അരാജകത്വത്തിലേക്കും അസ്വസ്ഥതയിലേക്കുമാണ് തള്ളിവിടുന്നത്.

ഒന്നിലും പാഠം പഠിക്കാത്തവര്‍ ജനകീയ രോഷത്തിലൂടെ നന്നാവുമെന്ന് വിശ്വസിക്കാമോ? പശ്ചിമബംഗാളും ത്രിപുരയും നമുക്കുമുന്നില്‍ വെക്കുന്ന രാഷ്‌ട്രീയ സംസ്‌കാരത്തെ താമസം വിനാ ദൈവത്തിന്റെ സ്വന്തം നാടും കൈനീട്ടി സ്വീകരിക്കുമെന്നതിലേക്കാണ് സ്ഥിതിഗതികള്‍ എത്തുന്നത്. മനുഷ്യത്വവും മാനവികതയും അറിയാത്തവര്‍ അതൊക്കെ അറിയാന്‍ ഇടവരട്ടെ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വനം വകുപ്പ് പിരിച്ചുവിടണം, ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം’; ജനീഷിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്‍

India

കർണി മാതാ ക്ഷേത്രം സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി : എലികൾക്ക് പ്രശസ്തമായ ബിക്കാനീറിലെ ഈ പുണ്യ ക്ഷേത്രത്തിന്റെ ചരിത്രം ഒന്ന് അറിയാം

Kerala

അയ്യപ്പ ചിത്രം പതിച്ച സ്വര്‍ണ ലോക്കറ്റ്; ഒരാഴ്ചയ്‌ക്കിടെ വിറ്റത് 56 പവന്റെ ലോക്കറ്റുകള്‍

Kerala

യുവാവിനെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

Main Article

അമേരിക്കയുടെ ഇരട്ടമുഖം

പുതിയ വാര്‍ത്തകള്‍

പാകിസ്താന് സൈനിക പിന്തുണ: ഇന്ത്യയിലെ നിരവധി സർവകലാശാലകൾ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ റദ്ദാക്കി

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; രാഷ്‌ട്രീയ മൗഢ്യങ്ങളുടെ ബാക്കിപത്രം

ഫോറസ്റ്റ് സ്റ്റേഷനിലെ സിപിഎം വിളയാട്ടം

‘ ഓപ്പറേഷൻ സിന്ദൂർ വെറും പ്രഹസനം , മുകളിൽ കൂടി 3-4 വിമാനങ്ങൾ അയച്ചു , അവ തിരിച്ചുവന്നു ‘ : സൈനിക നടപടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എംഎൽഎ 

ഖലീജ് ടൈംസ്  സി ഇ ഒ  ചാൾസ് യാഡ്‌ലിയോടൊപ്പം ടാൽറോപ് ടീം

ടാൽറോപ്-ഖലീജ് ടൈംസ് ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഉച്ചകോടി മെയ് 20 ന് ദുബൈയിൽ

വിയറ്റ്‌നാം മുതല്‍ സൗദി അറേബ്യ വരെ… 17 രാജ്യങ്ങള്‍ക്ക് ബ്രഹ്‌മോസ് വേണം

സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ മരിച്ചു

‘ഐഫോൺ ഇന്ത്യയിൽ തന്നെ നിർമ്മിക്കും’- ട്രംപിന്റെ നിർദ്ദേശം തള്ളി ആപ്പിൾ, കേന്ദ്രത്തിന് ഉറപ്പ് ലഭിച്ചു

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷരീഫ് (വലത്ത്)

സമാധാന ചർച്ചക്ക് സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി: കശ്മീർ വിഷയത്തിലും വിട്ടുവീഴ്ചയെന്നു ഷഹബാസ് ഷെരീഫ്

ശ്രീഹരി ഭാരതത്തിന്റെ 86-ാം ഗ്രാന്‍ഡ് മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies